കെ എസ് ടി യു സംസ്ഥാന അധ്യാപക കായികമേള സമാപിച്ചു:
വോളിബോൾ മത്സരത്തിൽ മലപ്പുറം ചാമ്പ്യൻമാർ
കെ എസ് ടി യു സംസ്ഥാന അധ്യാപക കായിക മേള സമാപിച്ചു:
വോളിബോൾ മത്സരത്തിൽ മലപ്പുറം ചാമ്പ്യൻമാർ
കോഴിക്കോട്: പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകർക്കായി കെ എസ് ടി യു സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച കായിക മേള സമാപിച്ചു.കോഴിക്കോട്ട് നടന്ന വോളിബോൾ മത്സരത്തോടെയാണ് കായിക മേളയുടെ സമാപനം. ഡിസംബർ 18 ന് പെരിന്തൽമണ്ണയിൽ ഷെട്ടിൽ ബാറ്റ്മെൻ്റൺ മത്സരത്തോടെയാണ് കായിക മേള ആരംഭിച്ചത്. 19 ന് രാമനാട്ടുകര പുതുക്കോട് വെച്ച് ഫുട്ബോൽ മത്സരവും 20 ന് കോഴിക്കോട് കെ എസ് ടി യു സെൻ്ററിൽ വെച്ച് ചെസ്സ് മത്സരവും നടന്നു. 26 ന് മണ്ണാർക്കാട് വെച്ച് ക്രിക്കറ്റ് മത്സരവും നടന്നു.വാശിയേറിയ വോളിബോൾ മത്സരത്തിൽ ശക്തമായ പോരാട്ടത്തിൽ കോട്ടയം ജില്ലയെ പരാജയപ്പെടുത്തി മലപ്പുറം ജില്ല ചാമ്പ്യൻമാരായി. ആതിധേയരായ കോഴിക്കോടിനാണ് മൂന്നാം സ്ഥാനം.
വിജയികൾക്ക് പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് കമാൽ വരദൂർ, കെ എസ് ടി യു പ്രസിഡൻ്റ് കരീം പടുകുണ്ടിൽ, ജനറൽ സെക്രട്ടറി എം അഹമ്മദ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി പി കെ അസീസ്, അസോസിയേറ്റഡ് സെക്രട്ടറി കെ എം അബ്ദുള്ള, ഭാരവാഹികളായ കല്ലൂർ മുഹമ്മദലി, റഹിം കുണ്ടൂർ, സി എം അലി, കിളിയമ്മൽ കുഞ്ഞബ്ദുള്ള, വീരാൻ കുട്ടി കോട്ട, മണ്ടോളി ബശീർ, കാസിം മലയിൽ, ബശീർ തൊട്ടിയൻ, ടി കെ ഫൈസൽ,അനീസ് മടവൂർ സംസാരിച്ചു.നേരത്തെ ഡോ.എം കെ മുനീർ മത്സരം ഉദ്ഘാടനം ചെയ്തു.