കെ എസ് ടി യു സിറ്റി സബ് ജില്ലാ സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി കെ അസീസ് ഉദ്ഘാടനം ചെയ്തു
ഉച്ചഭക്ഷണം സർക്കാർ ഫണ്ട് അനുവദിക്കണം: കെ എസ് ടി യു
കോഴിക്കോട്:
സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന ചുമതലയിൽ നിന്ന് സർക്കാർ കയ്യൊഴിഞ്ഞ് പ്രധാനധ്യാപകരുടെയും പി ടി എ യുടേയും ബാധ്യതയാക്കി മാറ്റിയിരിക്കുകയാണെന്ന് കെ എസ് ടി യു കോഴിക്കോട് സിറ്റി സബ് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.കെ റെയിൽ പോലുള്ള വൻകിട പദ്ധതികൾക്ക് പണം കണ്ടെത്താനുള്ള വ്യഗ്രതയിൽ പാവപ്പെട്ട കുട്ടികളെ മറക്കുന്ന സമീപനം അനുവദിക്കാവില്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി കെ അസീസ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡൻറ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് കെ എം എ നാസർ സമ്മേളന പ്രമേയ പ്രഭാഷണം നടത്തി.സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇ ഫാത്തിമ ടീച്ചർക്ക് യാത്രയയപ്പ് നൽകി. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് കെ പി സാജിദ്, സബ് ജില്ലാ ജനറൽ സെക്രട്ടറി ടി കെ ഫൈസൽ, അബൂബക്കർ പള്ളി തൊടിക, കെ സി ബശീർ, കെ മുഹമ്മദ് അസ്ലം, എം കെ സുബൈർ, പി പി മൂസ്സക്കുട്ടി, എം വി ഷാനിബ സംസാരിച്ചു.