തേനുങ്ങൽ അഹമ്മദ് കുട്ടിയെ
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആദരിച്ചു.
തേനുങ്ങൽ അഹമ്മദ് കുട്ടിയെ
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആദരിച്ചു.
മാവൂർ:
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയിൽ നാല് പതിറ്റാണ്ട് കാലം സുത്യർഹങ്ങളായ സേവനങ്ങൾ സമർപ്പിച്ച തേനുങ്ങൽ അഹമ്മദ് കുട്ടി സാഹിബിനെ ആദരിച്ചു. റിയാദ് കെ.എം.സി.സി ഭാരവാഹികൾ മാവൂർ എസ് ടി.യൂ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വച്ചാണ് ആദരവ് നൽകിയത്.
ഇ ടി മുഹമ്മദ് ബഷീർ സാഹിബ് എം പി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും അഹമ്മദ് കുട്ടിയെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു
പ്രവാസ ലോകത്തേക്ക് ചേക്കേറിയ കാലം തൊട്ട് തന്നെ പ്രവാസികളുടെ ദുരിതങ്ങൾക്ക് താങ്ങായി കൈമെയ് മറന്ന് സഹായങ്ങൾ എത്തിക്കുകയും സമാശ്വാസമായി മാറുകയും ചെയ്ത വ്യക്തിയാണ് അഹമ്മദ് കുട്ടി. സ്വദേശത്തും വിദേശത്തും മുസ്‌ലിംലീഗിനെ ശക്തിപ്പെടുത്താൻ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന അഹമ്മദ് കുട്ടിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു
സൗദി കെഎംസിസി സെക്രട്ടറിയേറ്റ് മെമ്പർ കുടിയാണ് അഹമ്മദ് കുട്ടി .
റിയാദ് കെ എം സി സി ജനറൽ സെക്രട്ടറി കെ മൊയ്തീൻ കോയ കല്ലുമ്പാറ അധ്യക്ഷത വഹിച്ചു
നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്
കെ മൂസ മൗലവി , പ്രമുഖ മാധ്യമ പ്രവർത്തകൻ ടി പി ചെറുപ്പ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ,
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ്, സെക്രട്ടറി എൻ പി അഹമ്മദ്,
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി
വി കെ റസാഖ് , യുഡിഎഫ് ചെയർമാൻ
ഇസ്മായിൽ മാസ്റ്റർ , യൂത്ത് ലീഗ്
ജില്ലാ സെക്രട്ടറി ഒ എം നൗഷാദ്,
അലി ഹസ്സൻ എന്നിവർ സംസാരിച്ചു.
സി.കെ അബ്ദുല്ലത്തീഫ് സ്വാഗതവും സമദ് പെരുമുഖം നന്ദിയും പറഞ്ഞു.
സ്നേഹോഷ്മളമായ ആദരവിനൊടുവിൽ തേനുങ്ങൽ അഹമ്മദ് കുട്ടി മറുപടി പ്രസംഗം നടത്തി