മാവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ ഇറങ്ങി പോയി.
മാവൂർ:
ഗ്രാമ പഞ്ചായത്ത് വിളിച്ച് ചേർന്ന അടിയന്തര ഭരണ സമിതിയോഗത്തിൽ നിന്നാണ് ഇടത് പഞ്ചായത്ത് അംഗങ്ങൾ യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങി പോയത്.കഴിഞ്ഞ നവംബർ 27 ന് പതിനഞ്ചാം വാർഡ് മെമ്പർ കെ. ഉണ്ണികൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും പഞ്ചായത്ത് രാജ് ആക്ട് ലംഘിച്ച് കൊണ്ട് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രമേയം അവതരിപ്പിച്ചിരുന്നു. പഞ്ചായത്ത് രാജ് ആക്ട് ലംഘിച്ചുള്ള പ്രമേയ അവതരണത്തെ തുടർന്ന് ഇടത് മെമ്പർമാർ അന്നത്തെ യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങി പോകുകയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രമേയത്തിനെ അവതരണ അനുമതി ഇല്ലാത്തതാണ് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രമേയം പിൻവലിക്കണദെന്ന് ആവിശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിലെ എട്ട് മെമ്പർമാർ വിയോജനം രേഖപ്പെടുത്തി സി.ഡി പി ക്കും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും രേഖാ മൂലം പരാതി നൽകിയിരുന്നു . ഡി.ഡി.പി ക്ക് നൽകിയ പരാതിയെ തുടർന്ന് ഭരണസമിതി യോഗം വിളിച്ച് ചേർത്ത് നേരത്തെ അവതരിപ്പിച്ച പ്രമേയം റദ്ദ് ചെയ്യുന്നതിനോ, ഭേദഗതി വരുത്തന്നതിനോ ഭരണസമിതിക്ക് കത്ത് നൽകുവാൻ ഡി. ഡി. പി. നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് വ്യാഴാഴ്ച ചേർന്ന ഭരണ സമിതിയിലെ യോഗത്തിൽ പ്രമേയം ചർച്ചക്ക് എടുത്തെങ്കിലും പ്രമേയം പിൻവലിക്കാനോ, ഭേദഗതി വരുത്താനോ ഭരണസമിതി തയ്യറാവത്തതിനെ തുടർന്ന് eയാഗം ബഹിഷ്ക്കരിച്ച് ഇടതു മെമ്പർ ന്മാർ യോഗത്തിൽ നിന്ന് ഇറങ്ങി പോവുകയാണ് ഉണ്ടായത്. മാവൂർ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തിയതിനു ശേഷം മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്ത് ചേർന്ന പ്രതിഷേധ സമരത്തിൽ ,ഇ. എൻ. പ്രേമനാഥൻ, കെ. ഉണ്ണികൃഷ്ണൻ, ഏ.പി. മോഹൻദാസ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശുഭ ശൈലേന്ദ്രൻ, മെമ്പർമാരായ നന്ദിനി, പ്രസന്നകുമാരി, ഗീത കാവിൽ പുറായ്.,രജിത, ,മിനി രാരും പിലാക്കൽ, എന്നിവർ നേതൃത്വം നൽകി.