അൻഫീൽഡ് ഫുട്ബോൾ ടൂർണമെൻ്റ് മഹാരാജാസ് കൊടൈക്കനാൽ ചാമ്പ്യന്മാരായി.
അൻഫീൽഡ് ഫുട്ബോൾ ടൂർണമെൻ്റ് മഹാരാജാസ് കൊടൈക്കനാൽ ചാമ്പ്യന്മാരായി.
മാവൂർ:
ജനകീയ കൂട്ടായ്മയായ അൻഫീൽഡ് പനങ്ങോടിൻ്റെ ആഭിമുഖ്യത്തിൽ മാവൂർ ഗ്രാസിം ഗ്രൗണ്ടിൽ ഒന്നാമത് ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. അണ്ടർ 18 വിഭാഗത്തിൽ 24 ടീമുകളെ ഉൾപ്പെടുത്തിയാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്.
ഫൈനലിൽ ആവാസ് മാവൂരിനെ
ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി മഹാരാജാസ് കൊടൈക്കനാൽ ചാമ്പ്യന്മാരായി.
ടൂർണമെൻ്റിലെ
മികച്ച ഡിഫൻഡർ ആയി ആവാസ് മാവൂരിൻ്റെ അമേഘ് , കളിക്കാരനായി സോക്കർ സിറ്റി മാവൂരിൻ്റെ അഫ്താബ്, ഗോളിയായും ടോപ് സ്കോറർ ആയും മഹാരാജാസ് കൊടൈക്കനാലിൻ്റെ അജിത്ത് അദിനാൻ എന്നിവരെയും തെരഞ്ഞെടുത്തു.
ടൂർണമെൻ്റിൻ്റെ ഉൽഘാടനം മാവൂർ സബ് ഇൻസ്പെക്ടർ
ആർ വി രേഷ്മ നിർവ്വഹിച്ചു.
പഞ്ചായത്ത് അംഗം വാസന്തി വിജയൻ അധ്യക്ഷത വഹിച്ചു. പന്നി ശല്യത്തിനെതിരെ സേവനങ്ങൾ ചെയ്ത
എം പാനൽ ഷൂട്ടർ ബാലൻ കച്ചേരിയെയും റഷീദ് കുന്നുമ്മലിനെയും (നാണി ) ചടങ്ങിൽ വെച്ച് അനുമോദിച്ചു.
ദേവദാസൻ മാസ്റ്റർ, അസ്ലം എം ടി, ബഷീർ കെ വി , ഹംസ എം ടി , സുഹൈൽ എം.പി, രാജേഷ് പൊയിൽ എന്നിവർ സംസാരിച്ചു.
കരീം മാസ്റ്റർ സ്വാഗതവും
സുഹൈൽ എൻ.കെ നന്ദിയും പറഞ്ഞു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.