പരിമിതികളെ അതിജീവിച്ച കുട്ടികളുടെ
'അതിജീവനം 2021 ക്യാംപ് സമാപിച്ചു
പരിമിതികളെ അതിജീവിച്ച കുട്ടികളുടെ
'അതിജീവനം 2021 ക്യാംപ് സമാപിച്ചു
ഫറോക്ക് :
കാഴ്ച - കേൾവി പരിമിതികളെ അതിജീവിച്ച് രണ്ട് ദിവസത്തെ ഹയർ സെക്കന്ററി എൻ.എസ്.എസ് 'അതിജീവനം 2021' സപ്തദിന ക്യാംപിൽ നവ്യാനുഭവങ്ങൾ നുകർന്ന് കൊളത്തറ കാലിക്കറ്റ് എച്ച് .എസ് .എസ് ഫോർ ദ ഡിസേബിൾഡിലെ കുട്ടികൾ . ഇടം എന്ന പേരിൽ ക്യാംപിൽ തനതിടം തയ്യാറാക്കുക, കൃഷിയിടം സജ്ജമാക്കുക, വയോജനങ്ങൾ നേ
രിടുന്ന പ്രശ്നങ്ങൾ പഠിക്കുക, ഭരണഘടനാ വാരാചരണ ക്യാംപയിൻ, ലിംഗ നീതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വൈവിധ്യമായ ക്ലാസുകൾ , നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ നടന്നു.
പ്രിൻസിപ്പൾ വി.കെ ഫാഹുൽ ഹമീദ് പതാക ഉയർത്തി. വാർഡ് കൗൺസിലർ മൈമൂനത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡി. എച്ച് .എസ് .സി കോഡിനേറ്റർ കെ. പി അജയൻ . സി ബഷീർ, ഫജറു സ്വാദിഖ് , നിദ തസ്നീം , ശഹൽ ബിൻ സാബിത് എന്നിവർ സംസാരിച്ചു.
സന്ധ്യ ചെറുവണ്ണൂർ ഹെൽത്ത് സെന്റർ,പി ഫാസിൽ , സി.കെ സാദത്ത്, ജ്യോത്സന , വി.കെ ബഷീർ, കെ.കെ ഹമീദ്, ഡോ. ജഹാംഗിർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ക്യാംപിന്റെ സമാപനം പി.ടി.എ പ്രസിഡന്റ് സിദ്ധീഖ് വൈദ്യരങ്ങാടി കേക്ക് മുറിച്ച് ഉദ്വ്വ ടനം ചെയ്തു. പ്രാഗ്രാം ഓഫീസർ പി..എം റഷീദ നന്ദി പറഞ്ഞു