ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച കേരഗ്രാമം പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച കേരഗ്രാമം പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതാത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങുകൃഷി പരിപാലത്തിനുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ വെച്ചുപിടിപ്പിക്കുക, സബ്സിഡി നിരക്കില്‍ കുമ്മായം, ജൈവവളം, രാസവളം, കീടനാശിനി എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, ജലസേചനസൗകര്യം മെച്ചപ്പെടുത്തുന്നതിന് തെങ്ങിന്‍തോപ്പുകളില്‍ കിണര്‍, പമ്പ്സെറ്റ്, സൂഷ്മ ജലസേചനം, മഴവെള്ള സംഭരണം, ജൈവവള നിര്‍മ്മാണത്തിന് കമ്പോസ്റ്റ് യൂണിറ്റുകള്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍ എന്നിവ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി ശാരുതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രവീന്ദ്രന്‍ പറശ്ശേരി പമ്പ് സെറ്റ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്‍ ജയപ്രശാന്ത്, പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം സിന്ധു, കൃഷി അസി. ഡയറക്ടര്‍ അനിത പാലാരി, മനോജ് പാലത്തൊടി, ഇ രമേശന്‍, എന്‍ മുരളീധരന്‍, എം.പി.എം ബഷീര്‍, വി ബാലന്‍കുട്ടി, രാമദാസ് മനക്കല്‍, പി അബ്ദുല്‍ അസീസ് സംസാരിച്ചു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നറ പദ്ധതി വിശദീകരിച്ചു.കൃഷി ഓഫീസര്‍ നീതു ചന്ദ്ര സ്വാഗതവും കേരഗ്രാമം പ്രസിഡന്‍റ് സി പി പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.