കുടുംബ സദസ്സുകൾ സംഘടിപ്പിച്ച് മയക്ക് മരുന്ന് ബോധവൽക്കരണം നടത്തും:
എൽ.എൻ.എസ്സ്.
കുടുംബ സദസ്സുകൾ സംഘടിപ്പിച്ച് മയക്ക് മരുന്ന് ബോധവൽക്കരണം നടത്തും:
എൽ.എൻ.എസ്സ്.
കുന്ദമംഗലം മണ്ഡലത്തിലെ പഞ്ചായത്ത് കൾ തോറും വീടുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുവാൻ എൽ.എൻ .എസ് കുന്ദമംഗലം മണ്ഡലം പ്രവർത്തക സമിതിയോഗം തീരുമാനിച്ചു. യോഗത്തിൽ എൽ.എൻ.എസ് കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് ടി.എം. സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. പത്ത് വീടുകൾ അടങ്ങുന്ന അയൽക്കൂട്ടങ്ങൾ സംഘടിപ്പിച്ച് മയക്ക്മരുന്ന് ഉപയോഗത്തിന്റെ വിപത്തിനെ കുറിച്ച് ക്ലാസ്സെട്ക്കുമെന്ന് ടി എം.സി അബൂബക്കർ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.സൗത്ത് ജില്ലാ പ്രസിഡണ്ട് എ.എം.എസ് അലവി മുഖ പ്രഭാഷണം നടത്തി. വനിതാ വിംഗ് മണ്ഡലം എൽ.എൻ.എസ് സെക്രട്ടറി ടി.കെ. സൗദ സ്വാഗതം പറഞ്ഞു. വനിതാ വിംഗ് മണ്ഡലം പ്രസിഡണ്ട് ജുമൈല കുന്നുമ്മൽ ചർച്ച ഉൽഘാടനം ചെയ്തു. എൽ.എൻ.എസ് മണ്ഡലം ജനറൽ സെക്രട്ടറി സുബൈർ നെല്ലൂളി നന്ദി രേഖപ്പെടുത്തി. 22 ന് എൽ.എൻ എസ് സൗത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടലുണ്ടിയിൽ നടക്കുന്ന ഏകദിന ക്യാമ്പ് വിജയിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. പനച്ചിങ്ങൽ അബ്ദുൽ റസാഖ്, കുഞ്ഞാലൻ പെരുമണ്ണ, ഇ എം.സുബൈദ, പി. നൗഷാദ്, എന്നിവർ സംബന്ധിച്ചു.