പ്രശസ്ത സാമൂഹ്യപ്രവർത്തക മേധാപട്കറെ പെരിങ്ങളം എൻ എസ് എസ് യൂണിറ്റിലെ വളണ്ടിയർമാർ ഇന്റർവ്യൂ നടത്തി.
പ്രശസ്ത സാമൂഹ്യപ്രവർത്തക മേധാപട്കറെ പെരിങ്ങളം എൻ എസ് എസ് യൂണിറ്റിലെ വളണ്ടിയർമാർ ഇന്റർവ്യൂ നടത്തി.
എൻ എസ് എസ് യൂണിറ്റ് പുറത്തിറക്കുന്ന ഡിജിറ്റൽ മാഗസിനിലേക്ക് വേണ്ടിയാണ് ഇൻ്റർവ്യൂ ചെയതത്. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയും സ്നേഹത്തോടെ കുട്ടികളെ പ്രോത്സാഹിപ്പിച്ചും ദീദീ എന്ന് സ്നേഹത്തോട് വിളിക്കുന്ന മേധാജി കുട്ടികൾക്കും ആവേശമായി.നർമ്മദാ ബച്ചോവാ ആന്തോളൻ്റെ തുടക്കവും അതിൻ്റെ നേട്ടങ്ങളും അതിൻ്റെ സാരഥിയുടെ വാക്കുകളിലൂടെ തന്നെ കേൾക്കാൻ കഴിഞ്ഞത് മറക്കാൻ കഴിയാത്ത അനുഭവമായി. ഇന്നത്തെ സാമൂഹ്യ പരിസ്ഥിതിക പ്രശ്നങ്ങളിലൂടെ കടന്നുപോയ ഇൻ്റർവ്യൂ കുട്ടികൾക്ക് സമ്മാനിച്ചത് പുതിയ ചിന്തകളും കാഴ്ചപ്പാടുകളുമായിരുന്നു. വളണ്ടിയർ ലീഡർ ആനന്ദ് വാര്യർ വളണ്ടിയർമാരായ ദേവേന്ദു, ഡിൽന, മുസ്സാമിൽ, ആദിൽ, സിയാദ് പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ എന്നിവർ പങ്കെടുത്തു...