മനുഷ്യജാലിക പ്രചരണാർത്ഥം സംഘടിപ്പിച്ച ജലയാത്ര കൗതുകമായി
മനുഷ്യജാലിക പ്രചരണാർത്ഥം സംഘടിപ്പിച്ച ജലയാത്ര കൗതുകമായി
പെരുമണ്ണ:
കോഴിക്കോട് ജില്ല എസ്.കെ.എസ്.എസ്.എഫ് ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചരണാർത്ഥം ചുങ്കം കടവിൽ നിന്നും ചാലിയാറിലൂടെ ബേപ്പൂരിലേക്ക് സംഘടിപ്പിച്ച ജലയാത്ര നാട്ടുകാർക്ക് കൗതുകമായി.
ജലയാത്രയുടെ പതാക ജാഥാക്യാപ്റ്റൻ ഫൈസൽ ഹസനിക്ക് കൈമാറി എസ്.കെ.എസ്.എസ്.എഫ്സംസ്ഥാന ജോയിന്റ് സെക്രട്ടറി സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ ഉൽഘാടനം നിർവഹിച്ചു.
സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഒ.പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
എസ്.കെ.എസ്.എസ്.എഫ്പന്തീരങ്കാവ് മേഖല ഭാരവാഹികളായ ഫഹദ് കമ്പിളിപറമ്പ്,ഗഫൂർ പുളിക്കൽത്താഴം,സിറാജ് മാസ്റ്റർ പുത്തൂർമഠം,സലീം മൂർക്കനാട്,അജ്മൽ പുഴമ്പുറം.ക്ലസ്റ്റർ യൂണിറ്റ് തല ഭാരവാഹികളായ മുസ്തഫ കുഴിപ്പള്ളി,താഹിർ ഫൈസി,ജാസിർ പാറക്കൽ,നജീബ് പാറക്കൽ,അഷ്‌റഫ് ഫൈസി കമ്പളക്കാട് തുടങ്ങിയവർ പങ്കെടുത്തു.