ഓൺലൈൻ സ്കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു
ഓൺലൈൻ സ്കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു
പെരുമണ്ണ :
അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ 2021-22 വർഷത്തെ ഓൺലൈൻ സ്കൂൾ കലോത്സവത്തിൽ വിജയിച്ചവർക്കുളള സമ്മാനങ്ങൾ വാർഡ് മെമ്പർ കെ.കെ ഷമീർ വിതരണം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക പി.പി ഷീജ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എ.പി അബ്ന, എസ്.ആർ.ജി കൺവീനർ ടി.കെ ബാസില ഹനാൻ, എം.ഷീന,എം.വൃന്ദ, കെ.അൻസില ബാനു സംസാരിച്ചു. സ്കൂൾ കലാമേള കൺവീനർ കെ.പി അഹമ്മദ് ഫൈസൽ സ്വാഗതവും കെ. ഇമാമുദ്ദീൻ നന്ദിയും പറഞ്ഞു.