പൂനൂർ ജി എം യു പി സ്കൂളിൽ പച്ചക്കറി തോട്ടം കൃഷി വാർഡ് മെമ്പർ സി പി കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു
സ്കൂൾ പച്ചക്കറിത്തോട്ടം
പുനൂർ :
കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വികസന പദ്ധതി 2021-22 ന്റെ ഭാഗമായി ഉണ്ണികളും കൃഷിഭവന്റെ നേതൃത്വത്തിൽ പൂനൂർ ജി എം യു പി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. വാർഡ് മെമ്പർ സി പി കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എം കെ ശ്രീവിദ്യ പദ്ധതി വിശദീകരിച്ചു സംസരിച്ചു. ഹെഡ് മാസ്റ്റർ ഇ ശശീന്ദ്ര ദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ രജീഷ് ലാൽ,എ മുഹമ്മദ് സാലിഹ്,സലാംമലയമ്മ,കെ കെ അജിത, എം അബ്ദുന്നാസിർ, വി കെ ഉനൈസ്,വിവി വിനീത, ടികെ ബുഷ്റ,ഇ പി ഷഹർബാനു ,ടി ദൗലത്ത് തുടങ്ങിയവർ സംസരിച്ചു.