Peruvayal News

Peruvayal News

കൊവിഡ് വ്യാപനം തടയൽ ആരാധനാലയലയ മേധാവികളെ വിളിച്ചു വരുത്തി നിർദ്ദേശം നൽകി.

കൊവിഡ് വ്യാപനം തടയൽ ആരാധനാലയലയ 
മേധാവികളെ വിളിച്ചു വരുത്തി നിർദ്ദേശം നൽകി.
കൊവിഡ് വ്യാപനം തടയൽ ആരാധനാലയലയ 
മേധാവികളെ വിളിച്ചു വരുത്തി നിർദ്ദേശം നൽകി. 

മാവൂർ : 
അതിരൂക്ഷമായി തുടരുന്ന കൊവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി അരാധനാലയങ്ങളിൽ പാലിക്കേണ്ട നടപടികളെ കുറിച്ചു വിശദിക്കരിക്കാൻ മാവൂർ പോലീസ് സ്റ്റേഷൻ പരുതിയിലുള്ള പള്ളി അമ്പലം ചർച്ച് എന്നിവിടെങ്ങളിലെ മേലധികാരികളുടെ യോഗം മാവൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത് കർശന നിർദ്ദേശം നൽകി.നിലവിലുള്ള പ്രോട്ടോകോൾ പൂർണമായി പാലിച്ചു കൊണ്ട് തന്നെ എല്ലാ ചടങ്ങുകളിലും പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട്  നിസ്കാരങ്ങളും ആരാധനകളും നടത്തണമെന്നാണ് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ആരാധനകളിൽ പങ്കെടുക്കുന്നവർ ശരിയായ രീതിയിൽ മാസ്ക് ഉപയോഗിക്കുന്നതായ് ഉറപ്പ് വരുത്തുകയും നമസ്ക്കാരത്തിനെത്തുന്നവർ സ്വന്തം മുസ്സല്ല ഉപയോഗിക്കുകയും കൈകൾ സോപ്പ് ഉപയോഗിച്ചു കഴിക്കുകയും ചെയ്യുന്നുണ്ടെന്നു ഉറപ്പ് വരുത്തുകയും ചെയ്യണം. പ്രോ ട്ടോകോൾ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. മാവൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ മഹല്ലുകളിലെ35 ഓളം ആളുകളാണ് പങ്കെടുത്തത്. നിസ്കാര സമയങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കാനും സാമൂഹിക അകലം പാലിച്ചുകൊണ്ട്  ആരാധന നടത്തുവാനുമുളള നിർദേശം  എല്ലാവരും അംഗീകരിച്ചതായി മാവൂർ സർക്കിൾ ഇൻസ്പക്ടർ കെ വിനോദ് അറിയിച്ചു.യോഗത്തിൽ മാവൂർ സബ്ബ് ഇൻസ്പെക്ർ മഹേഷ് കുമാർ അദ്യക്ഷത വഹിച്ചു.യോഗം സർക്കിൾ ഇൻസ്പെക്ടർ കെ.വിനോദ് ഉൽഘാടനം ചെയ്ത്.വിവിധ കമ്മറ്റി ഭാരവാഹികൾ സംസാരിച്ചു. 
Don't Miss
© all rights reserved and made with by pkv24live