അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു
അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു
പെരുമണ്ണ :
അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ പെരുമണ്ണ കൃഷിഭവന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ജൈവ പച്ചക്കറിത്തോട്ടത്തിന്റെ വിത്ത് നടീൽ ഉദ്ഘാടനം കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.ടി മനോജ് അധ്യക്ഷത വഹിച്ചു. വെണ്ട, പയർ, വഴുതിന, തക്കാളി, ചീര, മുളക്, ചുരങ്ങ, മത്തൻ, പീച്ചിങ്ങ, കക്കിരി, കപ്പ തുടങ്ങിയ ഇനങ്ങളാണ് കൃഷി ഇറക്കിയത്. ചടങ്ങിൽ കമ്മന വേണുഗോപാൽ മുഖ്യാതിഥിയായി. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ ഷമീർ, പെരുമണ്ണ കൃഷി ഓഫീസിലെ കൃഷി അസിസ്റ്റന്റ് ടി.പി സാജിത, പി.ടി.എ ഭാരവാഹികളായ എം.കെ ഗഫൂർ, കെ.സുധീഷ്, പി.എൻ അക്ബർ ചൗധരി, കെ.ഷറീന, എ.പി അബ്ന സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക പി.പി ഷീജ സ്വാഗതവും കാർഷിക കോ-ഓഡിനേറ്റർ ഐ. സൽമാൻ നന്ദിയും പറഞ്ഞു.