മാട്ടാനത്ത്താഴം വി.സി.ബി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മാട്ടാനത്ത്താഴം വി.സി.ബി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൽപ്പള്ളിയിൽ നിന്ന് ഊർക്കടവിലേക്കുള്ള എളുപ്പ മാർഗ്ഗവും പ്രസിദ്ധമായ എളുമ്പിലാശ്ശേരി കാവിൻ്റെ സമീപത്തുകൂടി കടന്നു പോകുന്നതുമാണ് ഈ റോഡ്.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപയാണ് ഈ റോഡിനുവേണ്ടി അനുവദിച്ചിരുന്നത്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.പി മോഹൻദാസ്, എൻ രജിത, സുരേഷ് പുതുക്കുടി, വി.എം ബാലചന്ദ്രൻ, എൻ.പി അഹമ്മദ്, എറക്കോട്ടുമ്മൽ നാസർ, തോട്ടത്തിൽ കബീർ സംസാരിച്ചു.
മാവൂർ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയർ കെ സുരഭി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ ഉണ്ണികൃഷ്ണൻ സ്വാഗതവും എടവലത്ത് രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.