പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കീഴ്മാട് ഉമ്മളത്തൂർ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
കീഴ്മാട് ഉമ്മളത്തൂർ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കീഴ്മാട് ഉമ്മളത്തൂർ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപയാണ് ഈ റോഡിൻ്റെ നവീകരണത്തിനായി അനുവദിച്ചിരുന്നത്.
കീഴ്മാട് അങ്ങാടിയിൽനിന്ന് കുണ്ടുകുളങ്ങര വഴി ഉമ്മളത്തൂരിൽ എത്തിച്ചേരുന്നതിനുള്ള എളുപ്പ മാർഗ്ഗമാണ് ഈ റോഡ്.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ സുഹറാബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി അശ്വതി, കെ.എം ഗണേശൻ, അനിൽകുമാർ കാരാട്ട്, എം.പി സന്തോഷ് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സുസ്മിത വിത്താരത്ത് സ്വാഗതവും പി.കെ അനിൽകുമാർ നന്ദിയും പറഞ്ഞു.