കൃഷിവകുപ്പിന്റെ ഉത്തരവിനെതിരേ പെരുവയൽ പഞ്ചായത്ത് കോടതിയിലേക്ക്
കൃഷിവകുപ്പിന്റെ ഉത്തരവിനെതിരേ പെരുവയൽ പഞ്ചായത്ത് കോടതിയിലേക്ക്
പെരുവയൽ :
കേരള പഞ്ചായത്ത് രാജ് നിയമത്തെ ദുർബലപ്പെടുത്തുന്ന കൃഷിവകുപ്പ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിന് പെരുവയൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
ബുധനാഴ്ച ചേർന്ന ഭരണ സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. നവംബർ 11-ന് ഇറക്കിയ കൃഷി വകുപ്പിന്റെ വിവാദ ഉത്തരവ് കഴിഞ്ഞദിവസം ചേർന്ന മന്ത്രി സഭായോഗം പരിഗണിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് തീരുമാനം.
കൃഷിവകുപ്പ് ജീവനക്കാർ വിട്ടുനിൽക്കുന്ന സാഹചര്യ ത്തിൽ മറ്റുജീവനക്കാരെ ഉപയോഗിച്ച് ലൈഫ് സർവേ നടത്തണമെന്ന് കളക്ടറുടെ നിർദേശം അംഗീകരിക്കേണ്ടതില്ലെന്നും പെരുവയൽ ഭരണസമിതി തീരുമാനി ച്ചിട്ടുണ്ട്.
പ്രമേയത്തിൽ 22 അംഗ ഭരണ സമിതിയിൽ ആറു ഇടതു അംഗങ്ങൾ വി യോജിപ്പ് രേഖപ്പെടുത്തി. പ്രസിഡൻറ് എം.കെ. സുഹറാബി അധ്യക്ഷത വ ഹിച്ചു.
വൈസ് പ്രസിഡൻറ് അനീഷ് പാലാട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷറഫുദ്ദീന്‍, സുബി തോട്ടാഞ്ചേരി, സീമാ ഹരീഷ് എന്നിവർ സം സാരിച്ചു.