ഓടിക്കിട്ടിയത്
കിടപ്പ് രോഗികൾക്കായി നൽകി ഓട്ടോ തൊഴിലാളികൾ
ഓടിക്കിട്ടിയത്
കിടപ്പ് രോഗികൾക്കായി നൽകി ഓട്ടോ തൊഴിലാളികൾ
രാമനാട്ടുകര :
മഹാമാരി തീർത്ത ദുരിതക്കയത്തിൽ നിന്നും മോചനം തേടുന്നതിന്നിടയിലും കാരുണ്യ ഹസ്തമായി പാലിയേറ്റീവ് ദിനത്തിൽ മുച്ചക്ര വാഹന തൊഴിലാളികൾ .
ഓടിക്കിട്ടുന്നത് നിത്യ ചിലവിന്ന് പോലും തികയാത്ത സാഹചര്യത്തിലും അവർ ഓടിക്കിട്ടിയ വരുമാനത്തിൽ നിന്നും ഫറോക്ക് പേട്ടയിലെ 50-ഓളം ഓട്ടോ തൊഴിലാളികൾ കോടമ്പുഴ പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തകർക്ക് 13, 10 (പതിമൂവായിരത്തി പത്ത്) രൂപ സ്വരൂപിച്ച് കൈമാറി.
പ്രതിഫലേഛയില്ലാതെ കിടപ്പു രോഗികളെ പരിചരിക്കുന്നേ കോടമ്പുഴ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന്റെ പ്രവർത്തനം കണ്ടാണ് ഓട്ടോ ഡ്രൈവർമാർ സേവനത്തിറങ്ങിയത്. ചെയർമാൻ കല്ലട മുഹമ്മദലി, കൺവീനർ എം സൈതലവി , പി. പി ഹാരിസ് എന്നിവർ ഓട്ടോ തൊഴിലാളികളിൽ നിന്നും ഏറ്റുവാങ്ങി