SKJM ജില്ലാ മുസാബഖക്ക് പെരുമണ്ണയിൽ തുടക്കമായി
SKJM ജില്ലാ മുസാബഖക്ക് പെരുമണ്ണയിൽ തുടക്കമായി
പെരുമണ്ണ:
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന 16 -മത് ഇസ്ലാമിക കലാമേള (മുസാബഖ ) ക്ക് പെരുമണ്ണ ജാമിഅ ബദ് രിയ്യ കാമ്പസിൽ തുടക്കമായി. ഇന്നലെ(16/01/22) രാവിലെ 9.30 ന് കോളശ്ശേരി എ.എം. മുല്ലക്കോയ തങ്ങൾ പതാക ഉയർത്തി.
പൊതുസമ്മേളനം അസ്സയിനാർ ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുലൈലി, ജാമിഅ കേമ്പസ് പ്രിൻസിപ്പൽ ടി.എ. ഹുസ്സയിൻ ബാഖവി, ആർ.വി.എ. സലാം, ഒ.പി.അഷറഫ്, വി.പി.കുഞ്ഞമ്മദ് ഹാജി, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ നേതാക്കൾ സംബന്ധിച്ചു.
വൈകീട്ട് 7:00 ന് മിർഷാദ് യമാനി ചാലിയത്തിന്റെ കഥാപ്രസംഗം നടന്നു. ഇന്ന് രാവിലെ മുതൽ വൈകീട്ട് വരെ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മത്സരാർഥികളുടെ വിവിധ കലാ മത്സരങ്ങൾ നടക്കും.