സാവിയോ ഹയർ സെക്കന്ററി സ്ക്കൂളിൽ രണ്ട് ദിവസമായി നടന്ന് വന്ന എസ്.പി.സി. ക്യാമ്പ് സമാപിച്ചു.
എസ്.പി.സി. ക്യാമ്പ് സമാപിച്ചു.
സാവിയോ ഹയർ സെക്കന്ററി സ്ക്കൂളിൽ രണ്ട് ദിവസമായി നടന്ന് വന്ന എസ്.പി.സി. ക്യാമ്പ് സമാപിച്ചു. ക്യാമ്പ് ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ശ്രീ.ഇ.എം.സോമൻ ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ച് വാർഡ് കൗൺസിലർ ടി.സുരേഷ് കുമാർ, പി.ടി.എ.പ്രസിഡണ്ട് ശ്രീ. ഇ. വിശ്വനാഥൻ, സ്റ്റാഫ് സെക്രട്ടറി ശശികുമാർ എന്നിവർ സംസാരിച്ചു. സ്ക്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീ. ടോജൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ എസ്.പി.സി.സി.പി.ഒ.മാത്യൂ സെബാസ്റ്റ്യൻ സ്വാഗതവും, എസ്.പി.സി.പി.ടി.എ. പ്രസിഡണ്ട് കുര്യാക്കോസ് നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം ബഹു: അസിസ്റ്റൻറ് കമീഷണർ ഓഫ് പോലീസ് ടൗൺ സബ്ബ് ഡിവിഷൻ ശ്രീ.ടി.ബിജുരാജ് ഉദ്ഘാടനം ചെയ്തു. ആശംസയർപ്പിച്ച് പി.ടി.എ.പ്രസിഡണ്ട് ഇ. വിശ്വനാഥൻ സംസാരിച്ചു. സ്ക്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീ. ടോജൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.ശശികുമാർ സ്വാഗതവും, എസ്.പി.സി.സി. പി.ഒ.മാത്യൂ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ക്യാമ്പിന് സ്ക്കൂൾ എസ്.പി.സി.സി.പി. ഒ മെർളിൻ ടീച്ചർ, SPC DI ശ്രീ. വിനോദ്, ശ്രീമതി. രമ്യ എന്നിവർ നേതൃത്വം നൽകി.