മലബാറിന്റെ വാണിജ്യ സിരാ കേന്ദ്രമായിരുന്ന ബേപ്പൂരിന്റെ വ്യവസായിക പ്രതാപം വീണ്ടെടുക്കണം :
യു പോക്കർ
മലബാറിന്റെ വാണിജ്യ സിരാ കേന്ദ്രമായിരുന്ന ബേപ്പൂരിന്റെ വ്യവസായിക പ്രതാപം വീണ്ടെടുക്കണം :
യു പോക്കർ
ബേപ്പൂർ :
മലബാറിന്റെ വാണിജ്യ സിരാ കേന്ദ്രമായിരുന്ന ബേപ്പൂരിന്റെ തകർച്ചക്ക് കാരണം ദീർഘവീക്ഷണമില്ലായ്മയാണെന്ന് എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി യു പോക്കർ .
ഉരുനിർമ്മാണ കേന്ദ്രങ്ങൾ, സ്റ്റീൽ കോംപ്ളക്സ്, ഓട്ടുകമ്പനികൾ, തീപ്പെട്ടി കമ്പനികൾ ,
എന്നിവ പൂർണ്ണമായും നശിച്ചു.
പൊതു മേഖല സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടി നാടിനെ വികസന മുരടിപ്പിലേക്കെത്തിച്ചവരെ തിരിച്ചറിയണമെന്നും ഇതിന്റെ ദുരിതം പേറുന്ന തൊഴിൽ മേഖലകള സംരക്ഷിക്കണമന്നും അദ്ധേഹം കൂട്ടിച്ചേർത്തു. വ്യവസായ മേ
ഖലയിലെ നഷ്ട പ്രതാപം വീണ്ടെടുക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രമിക്കണമെന്നും ബേപ്പൂർ മണ്ഡലം എസ്..ടി.യു രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ധേഹം പറഞ്ഞു.
എൻ മുഹമ്മദ് നദീർ അധ്യക്ഷനായി. ജില്ലാ എസ്.ടി.യു നിരീക്ഷകൻ എ.ടി അബ്ദു തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. ഷഫീഖ് ബേപ്പൂർ , കെ .സി ശ്രീധരൻ , ഷാഫി നല്ലളം, കൗൺസിലർ കെ മുഹമ്മദ് കോയ , അബ്ദുറഹ്മാൻ എന്ന ബാവ ,സി.വി. അഹമ്മദ് കബീർ, എം.എം ഷഫീഖ് , എം ബാവുട്ടി, സിദ്ധീഖ് വൈദ്യരങ്ങാടി എന്നിവർ സംസാരിച്ചു. എൻ മുഹമ്മദ് നദീർ ( പ്രസിഡന്റ്) സി നവാസ് ,കെ.സി ശ്രീധരൻ, സി.പി സുബൈർ, എം.എം ഷഫീഖ്, മുഹമ്മദ് കോയ നല്ലളം ( വൈസ് പ്രസിഡന്റുമാർ )
സിദ്ധീഖ് വൈദ്യരങ്ങാടി (ജനറൽ സെക്രട്ടറി) എം. വി ജബ്ബാർ , കളത്തിങ്ങൽ ആരിഫ്, കെ കാസി ഖാൻ , ആർ.ടി ഗഫൂർ , എൻ.പി ഷാഫി ( ജോ.സെക്രട്ടറിമാർ ) വി ജാഫർ ( ട്രഷറർ) എന്നിവരെ വിവിധ മേ ഖലയിലെ തൊഴിലാളി ഫെഡറേഷനുകളിൽ നിന്നും ഭാരവാഹികളായി തെരഞ്ഞെടുത്തു