ഗതകാല സ്മരണകൾ സമ്മാനിച്ച ദിൽസേ 94 സഹപാഠി സംഗമവും ഗുരുനാഥർക്ക് സ്നേഹാദരവും
ഗതകാല സ്മരണകൾ സമ്മാനിച്ച ദിൽസേ 94 സഹപാഠി സംഗമവും ഗുരുനാഥർക്ക് സ്നേഹാദരവും
വാഴക്കാട് ഗവൺമെന്റ് ഹൈസ്കൂൾ 1994 -എസ്എസ്എൽസി ബാച്ച് കൂട്ടായ്മ 'ദിൽസേ-94' സഹപാഠി സംഗമവും ഗുരുനാഥർക്ക് സ്നേഹാദരവും സംഘടിപ്പിച്ചു. 1994 ൽ പലവഴിക്ക് പിരിഞ്ഞ സഹപാടികൾ 27 വർഷത്തിന് ശേഷം തങ്ങളുടെ വിദ്യാലയത്തിൽ അധ്യാപകർക്കൊപ്പം ഒത്തുചേർന്ന് ജീവിത യാത്രയും വിദ്യാലയ ഓർമകളും പങ്കു വെച്ചത് ഗതകാല സ്മരണകൾ സമ്മാനിച്ചു.
വാഴക്കാട് ഗവ: ഹൈസ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പരമശിവൻ നമ്പൂതിരി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ദിൽസേ-94 അഡ്വൈസറി ചെയർമാൻ സി.കെ ശാക്കിർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഷ്റഫ് പി ടി സ്വാഗതവും വൈസ് ചെയർപേഴ്സൺ റംല ബഷീർ നന്ദിയും പറഞ്ഞു.
ട്രഷറർ സുഭാഷ് മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി.
ജലീൽ മാസ്റ്റർ, റസാഖ് മാസ്റ്റർ, ഷുക്കൂർ മാസ്റ്റർ, രാമദാസ് മാസ്റ്റർ, പരമശിവൻ നമ്പൂതിരി മാസ്റ്റർ, സാദിഖ്അലി മാസ്റ്റർ, നജ്മ ടീച്ചർ, കമ്മു മാസ്റ്റർ, ബീവിത്ത എന്നിവർക്ക് ചടങ്ങിൽ ദിൽസേ യുടെ സ്നേഹാദരം നൽകി.
മികച്ച സംഘാടനത്തിന് അഷ്റഫ് പി.ടി, സലാം തറോൽ, സീനത്ത് എന്നിവർക്ക് സ്നേഹോപഹാരം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രദീപ്, നൗഷാദ് വാഴക്കാട്, ജാവിഷ, ലത, സത്താർ, സുരേഷ് ബാബു, സമീറ,ഫൗസിയ,ജബ്ബാർ മാവൂർ, തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം കോർഡിനേറ്റർ സലാം തറോൽ പരിപാടി നിയന്ത്രിച്ചു.
മണ്മറഞ്ഞ ഖാദർ മാസ്റ്റർ, എംസി മുഹമ്മദ് മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ എന്നിവരെ സ്മരിച്ചു കൊണ്ടുള്ള മൗന പ്രാർത്ഥനയോടെയാണ് 'ദിൽസേ 94' പ്രഥമ സംഗമം ആരഭിച്ചത്. സഹപാഠികളുടെ ക്ഷേമ കാര്യങ്ങളിലും സമൂഹത്തിലെ കാരുണ്യ പ്രവർത്തനങ്ങളിലും 'ദിൽസേ 94' പങ്കാളിത്തം വഹിക്കാറുണ്ട്.