പോപുലർ ഫ്രണ്ട് യൂനിറ്റി മീറ്റ്:
പുവ്വാട്ടുപറമ്പിൽ ഇ അബൂബക്കർ ഉദ്ഘാടനം ചെയ്യും
പൂവാട്ടുപറമ്പ്: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് കോഴിക്കോട് സൗത്ത് ജില്ല സംഘടിപ്പിക്കുന്ന യൂനിറ്റി മീറ്റ് പുവ്വാട്ടുപറമ്പിൽ നടക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. പുവ്വാട്ടുപറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി മുൻ ദേശീയ ചെയർമാൻ ഇ. അബൂബക്കർ ഉദ്ഘാടനം ചെയ്യും. സേവ് ദി റിപബ്ലിക്ക് എന്ന പ്രമേയത്തിൽ സംസ്ഥാനത്ത് 19 കേന്ദ്രങ്ങളിലാണ് യൂനിറ്റി മീറ്റ് നടക്കുന്നത്. വൈകുന്നേരം 4:30ന് യൂനിഫോമിട്ട കാഡറ്റുകൾ അണിനിരക്കുന്ന യൂനിറ്റി മീറ്റും പൊതുസമ്മേളനവും നടക്കും. മുൻ ചെയർമാൻ കാഡറ്റുകളിൽനിന്ന് സല്യൂട്ട് സ്വീകരിക്കും. അഡ്വ: മുഹമ്മദ് റഫീഖ് പ്രഭാഷണം നടത്തും.
രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് വിരുദ്ധമായി മുസ്ലിം സ്വത്വത്തെ വെല്ലുവിളിക്കുന്ന സമീപനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്തിന്റെ ജനാധിപത്യ മതേതര സ്വഭാവം പരിരക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനും നാം ഓരോരുത്തരും രംഗത്തിറങ്ങേണ്ടതുണ്ട്.വാർത്ത സമ്മേളനത്തിൽ കെ.കെ. കബീർ, മുഹമ്മദ് നദ്‌വി, ഫായിസ് മുഹമ്മദ്
എന്നിവർ പങ്കെടുത്തു.