Peruvayal News

Peruvayal News

വാലന്റൈൻസ്ഡേ പാർട്ടിക്കായി വിൽപ്പനയ്ക്ക് എത്തിച്ച് 20 ലക്ഷം രൂപ വില മതിക്കുന്ന മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ


വാലന്റൈൻസ്ഡേ പാർട്ടിക്കായി വിൽപ്പനയ്ക്ക് എത്തിച്ച് 20 ലക്ഷം രൂപ വില മതിക്കുന്ന മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ

വാലന്റൈൻസ്ഡേ പാർട്ടിക്കായി വിൽപ്പനയ്ക്ക് എത്തിച്ച് 20 ലക്ഷം രൂപ വില മതിക്കുന്ന മാരക മയക്കുമരുന്നുകളായ MDMA (Methylene Dioxy Methamphetamine) യും 25 LSD സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ

14.02.2022 തിയ്യതി വൈകുന്നേരം 7.00 മണി സമയത്ത് മാങ്കാവിൽ നിന്നും ഫറോക്ക് എക്സൈസ് റേഞ്ച് ചർച്ച്, എക്സൈസ് ഇൻസ്പെക്ടർ കെ.സതീശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന 13.103 മില്ലി ഗ്രാം MDMA യും 25 LSD സ്റ്റാമ്പുകളുകളും കണ്ടെടുത്തു. ആയതിൻ പ്രകാരം താമരശ്ശേരി താലൂക്കിൽ രാരോത്ത് അംശം അമ്പായത്തോട് ദേശത്ത് മീൻകുളത്ത് പാലിൽ ബംഗ്ലാവിൽ വീട്ടിൽ ബാബു ഉമ്മൻ തോമസ്സ് മകൻ റോഷൻ ജേക്കബ് ഉമ്മൻ വയസ്സ് 35/2022 എന്നയാളെ അറസ്റ്റ് ചെയ്തു. ബാഗ്ലൂരിൽ നിന്നും എത്തിക്കുന്ന മയക്ക് മരുന്നുകൾ താമരശ്ശേരി കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളിൽ വിൽപ്പന നടത്താനുള്ളതാണെന്ന് പ്രതി മൊഴി നൽകി. പ്രതിയെ 15.02.2022 ന് കോടതിയിൽ ഹാജരാക്കുന്നതാണ്. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. കെ. നിഷിൽകുമാർ, പവന്റീവ് ഓഫീസർ ടി. ഗോവിന്ദൻ, അബ്ദുൾ ജബ്ബാർ സിവിൽ എക്സൈസ് ഓഫീസർമാരായ എൻ ശ്രീശാന്ത്, എൻ. സുജിത്ത്, ടി. ജേൽ എന്നിവർ ഉണ്ടായിരുന്നു. പ്രതിയുടെ ഫോട്ടോ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
Don't Miss
© all rights reserved and made with by pkv24live