ഫാസിസ്റ്റ് സര്‍ക്കാറുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് യുവത്വത്തിന്‍റെ ബാധ്യത : പി കെ ഫിറോസ്
പെരുവയൽ:.
രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരിനെതിരെയും അതിന് ഓശാന പാടുന്ന സംസ്ഥാന സര്‍ക്കാരിനെതിരായും ശബ്ദമുയര്‍ത്തേണ്ടത് യുവത്വത്തന്‍റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച കര്‍മ പദ്ധതികള്‍ വിശദീകരിക്കുന്നതിനായി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ചെറൂപ്പ പൊൻപറ വെഞ്ചേഴ്സിൽ സംഘടിപ്പിച്ച ചലനം 2022 നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിഷേധിക്കുന്നതും കേരളത്തില്‍ മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം റദ്ദ് ചെയ്തതും ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ അവകാശ ധ്വംസനത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഐ. സൽമാൻ അധ്യക്ഷത വഹിച്ചു.
കെ.എ ഖാദർ മാസ്റ്റർ ,
മിസ്ഹബ് കീഴരിയൂർ ,ടി മൊയ്തീൻ കോയ ,കെ മൂസ മൗലവി ,ഖാലിദ് കിളിമുണ്ട ,എ.ടി ബഷീർ ,ടി.പി ചെറൂപ്പ ,
കെ.എം.എ റഷീദ് ,ഒ.എം നൗഷാദ് ,ടി.പി മുഹമ്മദ് ,വി.കെ റസാക്ക് ,കുഞ്ഞിമരക്കാർ മലയമ്മ ,സലീം കുറ്റിക്കാട്ടൂർ ,ലത്തീഫ് മാസ്റ്റർ
സംസാരിച്ചു.