താമരശ്ശേരിയിൽ വാഹന അപകടം:
5 പേർക്ക് പരിക്ക് നിർത്തിയിട്ട ലോറിയുടെ പിന്നിൽ കാർ ഇടിച്ചാണ് അപകടം.
താമരശ്ശേരി: താമരശ്ശേരി കാരാടി വി.വി ആശുപത്രിക്ക് മുന്നിൽ ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം.
ഈങ്ങാപ്പുഴ മമ്മുണ്ണിപ്പടി സൈതുക്കുടിയില്‍ നിഷാല്‍(19), മമ്മുണ്ണിപ്പടി സ്വദേശി ഉനൈസ്(19), മുള്ളമടക്കല്‍ ഹസ്മില്‍(24), സാനു(24), ബെഞ്ചമിന്‍(23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാറിലെ യാത്രക്കാരായിരുന്നു അഞ്ച് പേരും ,ഇവർ പുതുപ്പാടി മലപുറത്തിന് സമീപം തിരുപ്പൂർ തുകൽ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.കോഴിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് ലോറിക്ക് പിന്നിൽ ഇടിച്ചത്.