Peruvayal News

Peruvayal News

വാർത്തകൾക്കൊപ്പമുള്ള സഞ്ചാരം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി അടിവാരം ഇടക്കുന്നുമ്മൽ ഇ.അഹമ്മദിന്







      വാർത്ത: ഇ അഹമ്മദ് അടിവാരം 
                            95396 84004


വാർത്തകൾക്കൊപ്പമുള്ള സഞ്ചാരം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി അടിവാരം ഇടക്കുന്നുമ്മൽ ഇ.അഹമ്മദിന്



താമരശ്ശേരി:
രോഗക്കിടക്കയിലും
 പത്രങ്ങളുമായും വാർത്തകളുമായുള്ള കൂട്ട് കൈ വിടാതെ ഇ.അഹമ്മദ്. അടിവാരം ഇടക്കുന്നുമ്മൽ അഹമ്മദ് വാർത്തകൾ ക്കൊപ്പമുള്ള സഞ്ചാരം തുടങ്ങിയിട്ട് പതിറ്റാണ്ടു കളായി. ഹൈസ്കൂൾ പഠനകാലത്ത് പുലർച്ചെ പത്രവിതരണത്തിന് പോവുമ്പോൾ ആരംഭിച്ചതാണത്. ഇരുപത് വർഷത്തോളം പത്ര വിതരണക്കാരനായിരുന്നു. വയനാട് ഭാഗത്തേക്ക് ചുരം കയറുകയും കോഴിക്കോട്ടേക്ക് ചുരമിറങ്ങുകയും ചെയ്യുന്ന ബസുകൾ അന്ന് അടിവാരത്ത് നിർത്തിയാണ് പോവുക. ഈ സമയം ബസിലുള്ളവർക്ക് പത്രം വിതരണം നടത്തും. ബസുകളിലും വീടുകളിലുമായി ഏതാണ്ട് ആയിരത്തോളം പത്രങ്ങൾ അക്കാലത്ത് വിതരണം ചെയ്തിരുന്നു. പത്രവിതരണത്തോടപ്പം തന്നെ മിക ച്ച വായനക്കാര നുമായി മാറി. പ ത്രലേഖകരുമാ യും പൊതുപ്ര വർത്തകരുമായും അടുത്ത ബന്ധം സ്ഥാപി ക്കുകയും നാട്ടി ലെ ചെറുതും വ ലുതുമായ വിവിധ വിഷയങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ് തുവരുന്നു. ചുരം മുതൽ ഭൂ സമരം വരെ സാധാരണക്കാ രുടെ പ്രശ്നങ്ങൾ ധാരാളം പ ത്രത്തിൽ അച്ചടിച്ചു വരാൻ അ ദ്ദേഹം കാരണക്കാരനായിട്ടു ണ്ട്. നല്ല കാര്യങ്ങൾ എന്ത്കണ്ടാലും അഭിനന്ദിച്ച് കത്തെഴുതുന്ന അഹമ്മദ് രോഗക്കിടക്കി യിലും ജനപ്രതിനിധികൾക്കും പൊതു പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമൊക്കെ ക ത്തുകൾ എഴുതിക്കൊണ്ടിരി ക്കുകയാണ്. പുതുപ്പാടി പ ഞ്ചായത്തിലുള്ള ചരമവാർത്തകൾ പത്രങ്ങൾക്ക് എത്തി ച്ചു നൽകുകയെന്ന ദൗത്യം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇ.അഹമ്മദ് സ്വമേധയാ ഏറ്റെ ടുത്തിരിക്കുകയാണ്. എല്ലാ ഭാഗത്തുമുള്ള ആളുകളുമാ യും വലിയ സൗഹൃദമുള്ള അഹമ്മദ് ചരമ വാർത്തകൾ എളുപ്പത്തിൽ തയ്യാറാക്കി പ ത്രങ്ങൾക്ക് അയക്കും. അതൊ രു സേവനമായാണ് അദ്ദേഹം കാണുന്നത്. പക്ഷാഘാതം വ ന്നതിനെ തുടർന്ന് ഇപ്പോൾ വീട്ടിൽ വിശ്രമത്തിൽ കഴിയു കയാണെങ്കിലും രോഗക്കിട ക്കിയിലും ഇതെല്ലാം മുടക്ക മില്ലാതെ ചെയ്യുന്നു. എല്ലാ പ ത്രങ്ങളുമായും പ്രത്യേക അ ടുപ്പമുണ്ടെങ്കിലും ചന്ദ്രികയാ ണ് അഹമ്മദിന്റെ ജീവവായു. ചന്ദ്രിക മാത്രമാണ് വീട്ടിൽ വ രുത്തുന്നത്. മറ്റു പത്രങ്ങൾ അടുത്ത വീടുകളിൽ നിന്നെ ല്ലാം വരുത്തി വായിക്കുകയാ ചെയ്യുന്നത്. ഹരിത രാഷ്ട്രീ യത്തെ നെഞ്ചേറ്റുന്ന അഹമ്മ ദ് മുസ്ലിംലീഗ് പാർട്ടി നിർമി ച്ചു കൊടുത്ത ബൈത്തുറഹ്മ യിലാണ് താമസം. മുസ്ലിംലീ ഗിന്റെ വാർഡ് ജോ.സെക്രട്ടറി കൂടിയാണ്.

    വാർത്ത: ഇ അഹമ്മദ് അടിവാരം 
                            95396 84004


Don't Miss
© all rights reserved and made with by pkv24live