ഒളവണ്ണ പള്ളിപ്പുറം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുവിനൊരു മുറം വിഷമുക്ത പച്ചക്കറി എന്ന ആശയത്തിൽ തോട്ടമൊരുങ്ങുന്നു.
വിളയിറക്കൽ ഡി സി സി ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പന്തീരാങ്കാവ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം നിർമ്മൽ വിത്തിടൽ നടത്തി. ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനോദ് മേക്കൊത്ത് ഗ്രോബാഗും വിത്തും വിതരണം ചെയ്തു. പെരുവയൽ ബ്ലോക്ക് ഭാരവാഹികളായ എ വീരേന്ദ്രൻ, സുബൈർ കൈമ്പലം, മണ്ഡലം ജന. സെക്രട്ടറിമാരായ കെ രാജീവൻ, നിഷാദ് മണങ്ങാട്ട്, വിപിൻ തൂവശ്ശേരി, മന:ശാസ്ത്ര വിദഗ്ധൻ ധനേഷ് ബുദ്ധൻ, ബൂത്ത് പ്രസിഡന്റ് ആർ കെ ദാസ്, കോൺഗ്രസ് നേതാക്കളായ കെ എം പ്രസന്ന, പി ശ്രീരാജ്, ഷാജു കെ, ശ്രീജിത് പള്ളിപ്പുറം, വിഷ്ണു പള്ളിപ്പുറം, ശിഷ്‌ന മണങ്ങാട്ട് എന്നിവർ പങ്കെടുത്തു.