മാനസികരോഗം
ഒരാൾ എങ്ങനെയാണ് മാനസികരോഗി ആകുന്നത്....?
ഒരാളുടെ സമനില തെറ്റുമ്പോഴാണ് മാനസികമായി രോഗാവസ്ഥയിലേക്ക് മാറുന്നത്.
ഒരു നിമിഷം മതി ഒരാളുടെ സമനില തെറ്റാൻ.
ഒരുപക്ഷേ ഒരു വ്യക്തി ധനികനോ, ദരിദ്രനോ ആയേക്കാം...
പക്ഷേ സമനില ആർക്കും തെറ്റിച്ചേക്കാം......
ചിലപ്പോൾ കുടുംബപ്രശ്നങ്ങൾ, മറ്റു ചിലത് ജോലിസ്ഥലം, സുഹൃത്തുക്കൾ, കടബാധ്യത, എന്നിങ്ങനെ നീണ്ടു നിൽക്കുന്നു ഇതിന്റെ നിര.
ഏകാന്തത നല്ലതാണ്. പക്ഷേ ചിലപ്പോഴത് സമനില തെറ്റിച്ചേക്കാം.....
ഏകാന്തതയിലൂടെ ദുഷ്ചിന്തകളും, വളരെ മനോഹരവുമായ ചിന്തകളും നമ്മിൽ കടന്നു വന്നേക്കാം.
പോസിറ്റീവായത് മാത്രം തിരഞ്ഞെടുത്ത് നെഗറ്റീവായത് തള്ളിക്കളയാൻ നമുക്ക് സാധിക്കണം.
എല്ലാവർക്കും അദിന് കഴിഞ്ഞെന്നുവരില്ല.
മാനസിക വിഭ്രാന്തി മൂലം എത്രയെത്ര കുടുംബങ്ങൾ വഴിതെറ്റി പോവുകയും, ജീവൻ വരെ അബായത്തിൽ ആയവരും, പൊലിഞ്ഞുപോയ വരും ഉണ്ട്.
മനസ്സിനെ പിടിച്ചു കെട്ടാൻ നമുക്ക് സാധിക്കാറുണ്ടോ....?
ഒരുപക്ഷേ നമുക്ക് സാധിച്ചെന്ന് വരില്ല.
കാലഘട്ടം അതാണ്.
ജോലി ഭാരങ്ങൾ കൊണ്ടും കുട്ടികളുടെ മുന്നോട്ടുള്ള വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങൾ കൊണ്ടും ഒരുപക്ഷേ സമനിലതെറ്റിയവരും ഉണ്ട്.
കൂടുതലായും ചെറുപ്പക്കാരെയാണ് സമനിലതെറ്റിയ അവസ്ഥയിൽ ഇന്ന് കാണുന്നത്.
അതിനുള്ള കാരണങ്ങളും പലതാണ്.
നമ്മുടെ ജീവിതം മനോഹരവും സന്തോഷവും നിറഞ്ഞ പൂന്തോപ്പ് പോലെയാവാൻ സാധിക്കുമ്പോൾ ഏറെ വിജയകരമായി മാറും നമ്മുടെ കുടുംബവും, നമ്മുടെ സമൂഹവും,,
ഒരു പൂന്തോട്ടം അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്.
ഒരു പൂന്തോട്ടത്തിൽ വ്യത്യസ്ത രീതിയിലുള്ള ചെടികളെ നാം കാണാറില്ലേ.....
ചിലത് പുഷ്പിക്കുന്ന തും നല്ല സുഗന്ധം പരത്തുന്നതുമാണ്.
എന്നാൽ മറ്റു ചിലതു നാറ്റംവ്യമിക്കുന്നതും പൂന്തോപ്പിലെ തൊട്ട് അരികിലൂടെ തന്നെ പോവാൻ കഴിയാത്ത അവസ്ഥയും ഉണ്ടാവാറുണ്ട്.
മുല്ലപ്പൂവിൻ്റെ സുഗന്ധവും, റോസാപ്പൂവിൻ്റെ സൗരഭ്യവും
നിറഞ്ഞതാവട്ടെ നമ്മുടെ മനസ്സും ജീവിതശൈലിയും.....