സാന്ത്വനവാരം മെന്റൽ ഹോസ്പിറ്റലിൽ ഭക്ഷണം നൽകി ജില്ലാ എസ്. വൈ. എസ്
കോഴിക്കോട്:
എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വന വാരാചാരണം ജില്ലാ ഉത്ഘാടനത്തിന് കുതിരവട്ടം മാനസികാരോഗ്യ ആശുപത്രി വേദിയായി.ആശുപത്രിയിലെ അറുനൂറോളം വരുന്ന രോഗികൾക്ക് ചായയും പലഹാരങ്ങളും നൽകി.എസ് വൈ എസ് കോഴിക്കോട് ജില്ലാ സാന്ത്വനം പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ.സി രമേശന് നൽകി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 11 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന സാന്ത്വനം വാരാചരണത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ വിവിധ പരിപാടികളാണ് നടക്കുന്നത്. രോഗി സന്ദർശനം, സാന്ത്വന കേന്ദ്ര നവീകരണം, മെഡിക്കൽ കാർഡ് വിതരണം, ഗൃഹ സന്ദർശനം, മരുന്ന് വിതരണം, മെഡിക്കൽ ഉപകരണ വിതരണം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും. അലവി സഖാഫി കായലം അധ്യക്ഷത വഹിച്ചു. ജില്ലാ ക്യാബിനറ്റ് അംഗം എൻ. കെ ശംസുദ്ധീൻ, സോൺ നേതാക്കളായ സിദ്ദീഖ് കാഞ്ഞിരത്തിങ്ങൽ,സിയാദ് അരക്കിണർ, മനാഫ് കുണ്ടുങ്ങൽ, മാലിക് ഉസ്മാൻ, അഷ്‌റഫ് എരഞ്ഞിക്കൽ എന്നിവർ പങ്കെടുത്തു.