ജവഹർ അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സ്വാഗത സംഘ രൂപീകരണവും ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു.
മാവൂർ:
ഫിബ്രവരി 20 മുതൽ മാവൂർ പാടത്ത് വെച്ച് ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിനുള്ള സ്വാഗത സംഘ രൂപീകരണവും ക്ലബ്ബിൻ്റെ ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. സ്വാഗത സംഘം ഭാരവാഹികളായി കെ.ടി. അഹമ്മദ് കുട്ടി (ചെയർമാൻ) ബിസ് ബിസ് മുജീബ് ( കൺവീനർ) പി.എം ഹമീദ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ക്ലബ്ബ് മുഖ്യ രക്ഷാധികാരി ഓനാക്കിൽ അലി ഉൽഘാടനം ചെയ്തു.ചടങ്ങിൽ ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് തിരിച്ചു പോവുന്ന ജവഹർ റിയാദ് കോഡിനേറ്റർ എള്ളാത്ത് പറമ്പത്ത് നാസറിന് യാത്രയയപ്പും നൽകി. അഡ്വ: ഷമീം പക്സാൻ, ഉമ്മർ മാസ്റ്റർ പുനത്തിൽ, കെ.ടി അഫ്സൽ എന്നിവർ പ്രസംഗിച്ചു. പതിനാറ് ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെൻ്റിലെ മത്സരങ്ങൾ രാത്രി7.30 ന് തുടങ്ങും.