വഖഫ് ബോർഡ് നിയമനം:
മാവൂരിൽ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമം
മാവൂർ:
വഖഫ് ബോർഡ് നിയമനം പി.എസ്.സി ബോർഡിന് വിടുന്നതിനെതിരെ മുസ്ലിം ലീഗ് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മാവൂരിൽ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വി.കെ.റസാഖ് അധ്യക്ഷത വഹിച്ചു.കെ. ലത്തീഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ചിറ്റടി അഹമ്മദ് കുട്ടി ഹാജി,
മങ്ങാട്ട് അബ്ദുറസാഖ്, എൻ.പി.അഹമ്മദ്, ടി.ടി.ഖാദർ , തേനുങ്ങൽ അഹമ്മദ് കുട്ടി,ഒ.എം.നൗഷാദ്, പി.ഉമ്മർകുട്ടി മാസ്റ്റർ, പി.ബീരാൻ കുട്ടി, എ.കെ.മുഹമ്മദലി, യു.എ.ഗഫൂർ, കെ.എം മുർത്താസ്, ടി.കെ.അബ്ദുല്ലക്കോയ, പി.കെ.മുനീർ, ചിറ്റടി അബ്ദുഹാജി, റുമാൻ കുതിരാടം,എന്നിവർ സംസാരിച്ചു. ടി.ഉമ്മർ മാസ്റ്റർ സ്വാഗതവും എം.പി.അബ്ദുൽകരീം നന്ദിയും പറഞ്ഞു.