Peruvayal News

Peruvayal News

ഇരുമ്പുഴി ഉസ്താദ് വിടവാങ്ങി:അനേകം പണ്ഡിതന്മാരുടെ ഗുരുവും മഹാപണ്ഡിതനുമായിരുന്ന മർഹും അബ്ദുറഹിമാൻ ഫള്ഫരി എന്ന കുട്ടി മുസ്ലിയാരുടെ ശിഷ്യനായ ഏലംകുളം മുതുകുർഷി സ്വദേശി കരിമ്പനക്കൽ മുഹമ്മദ് മുസ്ലിയാർ വിട പറഞ്ഞു


ഇരുമ്പുഴി ഉസ്താദ് വിടവാങ്ങി:
അനേകം പണ്ഡിതന്മാരുടെ ഗുരുവും                
 മഹാപണ്ഡിതനുമായിരുന്ന മർഹും അബ്ദുറഹിമാൻ ഫള്ഫരി എന്ന കുട്ടി മുസ്ലിയാരുടെ ശിഷ്യനായ ഏലംകുളം മുതുകുർഷി സ്വദേശി കരിമ്പനക്കൽ മുഹമ്മദ് മുസ്ലിയാർ വിട പറഞ്ഞു

സുപ്രസിദ്ധ പണ്ഡിത കുടുംബമായ കരിമ്പനക്കൽ കുടുംബത്തിൽ കരിമ്പനക്കൽ ബീരാൻ കുട്ടി ഫാത്തിമ ദമ്പതികളുടെ മകനായി 1933 ലാണ് മുഹമ്മദ് മുസ്ലിയാർ ജനിച്ചത്

കുട്ടി മുസ്ലിയാരുടെ ദർസിൽ പഠിച്ച് കൊണ്ടിരിക്കെ വയനാട് കല്ലൂരിൽ നിന്ന് ഒരു മുദരിസ് വേണമെന്ന് ആവശ്യപ്പെട്ട് കുറച്ച് ആളുകൾ കുട്ടി മുസ്ലിയാരെ സമീപിച്ചു കുട്ടി മുസ്ലിയാർ തന്റെ ദർസിലെ വിദ്യാർത്ഥിയായ കരിമ്പനക്കൽ മുഹമ്മദ് മുസ്ലിയാരെ അവിടേക്കയച്ചു എനിക്ക് ഉപരിപഠനത്തിന് ബാഖിയാത്തിൽ പോകാൻ ആഗ്രഹമുണ്ട് എന്നറിയിച്ചപ്പോൾ നിങ്ങൾ ഇപ്പോൾ ഇവരുടെ കൂടെ കല്ലൂരിൽ പോയി ദർസ് തുടങ്ങൂ കോളേജിൽ പോയവരൊക്കെ നിങ്ങളെ തേടി വരും 
ഉസ്താദിന്റെ ഈ വാക്കാണ് മുഹമ്മദ് മുസ് ലിയാരുടെ വളർച്ചക്ക് കാരണം 

മൂന്ന് വർഷം കല്ലൂരിൽ ദർസ് നടത്തി ശേഷം ഉസ്താദിന്റെ നിർദേശപ്രകാരം ഇരുമ്പുഴിയിലെത്തി
 പ്രമുഖ പണ്ഡിതൻ കുന്നപ്പള്ളി സൈതാലി മുസ്ലിയാരുടെ കൂടെ രണ്ടാം മുദരിസായിട്ടായിരുന്നു നിയമനം ആറ് വർഷത്തിന് ശേഷം ദർസിന്റെ നേതൃത്വം മുഹമ്മദ് മുസ്ലിയാർക്ക് മാത്രമായി അങ്ങനെ
58 വർഷക്കാലം മഞ്ചേരിക്കടുത്ത ഇരുമ്പുഴിയിൽ മുദരിസും ഖാസി യുമായി സേവനം ചൈതു

പാറക്കടവ് ദാറുൽ ഹുദയിലടക്കം സേവനം ചൈതിരുന്ന പ്രമുഖ പണ്ഡിതൻ കിഴിശ്ശേരി അലവി മുസ്ലിയാർ
കടേരി മുഹമ്മദ് മുസ്ലിയാർ
തുടങ്ങി അനേകം ശിഷ്യന്മാരുണ്ട് മുഹമ്മദ് മുസ്ലിയാർക്ക്

നിരവധി ത്വരീഖത്തുകളുടെ ശൈഖും വലിയ്യുമായിരുന്ന
പട്ടർക്കടവിലെ അബ്ദുൽ ഗഫൂർ ഇമ്പിച്ചിക്കോയ തങ്ങളുടെ ഖലീഫയായിരുന്നു മുഹമ്മദ് മുസ്ലിയാർ

 തങ്ങളിൽ നിന്ന് പല ഇജാസത്തുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്

 പാണക്കാട് പൂക്കോയ തങ്ങളുടെ സഹോദര പുത്രൻ വലിയ പണ്ഡിതനും സൂഫിയുമായിരുന്ന മർഹൂം മുഹമ്മദ് അബ്ദു സത്താർ കോയഞ്ഞി കോയ തങ്ങളുമായി വലിയ സൗഹൃദമുണ്ടായിരുന്നു മുഹമ്മദ് മുസ്ലിയാർക്ക്
 ഇവർ ഒരുമിച്ച് സിക്കന്തർ സിയാറത്തിന് ചെന്ന സമയത്താണ് അബ്ദുസത്താർ തങ്ങൾ സിക്കന്തർ വലിയുള്ളാഹി യെ നേരിൽ കണ്ട സംഭവമുണ്ടായത്

ഇയ്യാത്തുട്ടിയാണ് മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ
അബ്ദുൽ ഖയ്യൂം ഫൈസി - അബ്ദുൽ ഗഫൂർ അഹ്സനി എന്നിവർ മക്കളാണ്

മർഹൂം കരിമ്പനക്കൽ മൊയ്തു മുസ്ലിയാർ കരിമ്പനക്കൽ ഹംസ മുസ്ലിയാർ എന്നിവർ മുഹമ്മദ് മുസ്ലിയാരുടെ സഹോദരങ്ങളാണ്

പ്രായമേറെ ചെന്ന മുഹമ്മദ് മുസ്ലിയാർ വാർദ്ദക്യ സഹചമായ പ്രയാസങ്ങൾ കാരണം വീടിനടുത്തുള്ള ചെറിയപ്പള്ളിയിൽ സദാ സമയം ഇഹ്തികാഫിലും ഇബാദത്തിലുമായി കഴിഞ്ഞ് കൂടുകയായിരുന്നു
Don't Miss
© all rights reserved and made with by pkv24live