വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി. നസറുദ്ദീന്റെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവാട്ടുപറമ്പ് യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.
പ്രസ്തുത സർവ്വകക്ഷി അനുശോചനയോഗം പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി. ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് പി കോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീഖ് സ്വാഗതം പറഞ്ഞു വൈസ് പ്രസിഡണ്ട് പി വി കെ മജീദ് അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് സുജിത്ത് പാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു യോഗത്തിൽ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ആയ. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബൂബക്കർ, ബി കെ കുഞ്ഞമ്മദ്, ദിനേശ് പെരുമണ്ണ, അബ്ദുറഹ്മാൻ പി പി, പുഷ്പൻ, സുലൈമാൻ, അഹമ്മദ് കുട്ടി, സീമ ഹരീഷ്, ഷറഫുദ്ദീൻ, ജയൻ, എം കെ മുനീർ, സദാശിവൻ. തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി യൂണിറ്റ് ട്രഷറർ. രാജൻ നന്ദി പറഞ്ഞു