മൺചട്ടിയിൽ പച്ചക്കറി കൃഷിക്കുള്ള പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം
പെരുമണ്ണ :
പെരുമണ്ണ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ മൺചട്ടിയിൽ പച്ചക്കറി കൃഷിക്കുള്ള പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം ചെയതു. ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ കെ കെ ഷമീറീൽ നിന്നും അമ്പലക്കണ്ടി മുരളി ചട്ടിയും പച്ചക്കറിതൈ വളവും ഏറ്റുവാങ്ങി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
പൊതുപ്രവർത്തകരായ എം എ ഗോപാലകൃഷ്ണൻ, മാലതി (സിഡിഎസ്), രത്നകുമാരി (എഡിഎസ്) പരിപാടിയില്‍ എന്നിവർ പങ്കെടുത്തു.