ഇമ്പിച്ചാലി ഉസ്താദ് ഉറൂസ് ആരംഭിച്ചു
കുറ്റിക്കാട്ടൂർ: ഇമ്പിച്ചാലി ഉസ്താദ് മെമ്മോറിയൽ ഇസ് ലാമിക് സെൻ്ററി (ഐ.എം.ഐ.സി)ൻ്റെ ആഭിമുഖ്യത്തിൽ ഇമ്പിച്ചാലി ഉസ്താദ് 31-)o ഉറൂസ് ഇന്നലെ കുറ്റിക്കാട്ടൂർ ഐ.എം.ഐ.സി കാമ്പസിൽ ആരംഭിച്ചു.
ഇന്ന് വൈകിട്ട് എം. അബ്ദുല്ലത്വീഫ് മുസ് ലിയാരുടെ നേതൃത്വത്തിൽ മുതഅല്ലിം അലുംനി മീറ്റ് നടക്കും.
ഏഴു മണിക്ക് നടക്കുന്ന മതപ്രഭാഷണം വി.എം അബ്ദുൽ ഖാദിർ മദനിയുടെ അദ്ധ്യക്ഷതയിൽ ഇസ്മാഈൽ സഖാഫി പെരുമണ്ണ ഉദ്ഘാടനം ചെയ്യും. പേരോട് മുഹമ്മദ് അസ്ഹരി വിഷയമവതരിപ്പിക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് വാക്കത്ത് അബ്ദുറഹ്മാൻ മദനി, അനസ് അമാനി പുഷ്പഗിരി, നാസർ സഖാഫി മാണ്ടാട്ട്, കെ.എം ബഷീർ എന്നിവർ നേതൃത്വം നൽകുന്ന എം. സമ്മിറ്റ് നടക്കും. വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.
വൈകിട്ട് ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനത്തിന് എം.അബ്ദുല്ലത്വീഫ് മുസ് ലിയാരുടെ അദ്ധ്യക്ഷതയിൽ ബായാർ തങ്ങൾ നേതൃത്വം നൽകും. അബ്ദുസ്വമദ് സഖാഫി മായനാട് മുഖ്യ പ്രഭാഷണം നടത്തും. കോളശ്ശേരി മുല്ലക്കോയ തങ്ങൾ, സയ്യിദ് ഫള്ൽ ഹാശിം സഖാഫി, അബ്ദുറശീദ് ബുഖാരി കൊണ്ടോട്ടി,
അനീസ് സഖാഫി ചെറുവാടി, ഇസ്മാഈൽ സഖാഫി പെരുമണ്ണ, കെ പി ബീരാൻ മുസ് ലിയാർ, കെ സി മൂസ സഖാഫി, അലവി സഖാഫി കായലം, ബഷീർ മുസ് ലിയാർ ചെറുപ്പ, ആർ.എസ്.കെ ഹസൻകോയ ഹാജി,
വിക്ടറി സിദ്ദീഖ് ഹാജി,
സി. ബഷീർ ഹാജി തുടങ്ങിയവർ സംബന്ധിക്കും.
ഇന്നലെ രാവിലെ ഖത്മുൽ ഖുർആൻ സംഗമത്തിന് അബ്ദുറശീദ് ബുഖാരി കൊണ്ടോട്ടി, മുബാറക് ബുഖാരി, അനീസ് സഖാഫി ചെറുവാടി തുടങ്ങിയവരും സിയാറതിന് എം. അബ്ദുല്ലത്വീഫ് മുസ് ലിയാർ, വാക്കത്ത് അലി ഹസൻ ഫൈസി അബ്ദുൽ ഖാദിർ മദനിയും നേതൃത്വം നൽകി. ഹസൻകോയ ഹാജി പതാക ഉയർത്തി. വൈകിട്ട് വിവിധ യൂണിറ്റിൽ നിന്നും സ്ഥാപനത്തിലേക്കെത്തിയ വിഭവ സമാഹാരത്തിന് സയ്യിദ് ഫള്ൽ ഹാശിം സഖാഫി, എം അബ്ദുല്ലത്വീഫ് മുസ് ലിയാർ ചേർന്ന് സ്വീകരിച്ചു. രാത്രി എം. അബ്ദുല്ലത്വീഫ് മുസ് ലിയാരുടെ അദ്ധ്യക്ഷതയിൽ ജലീൽ സഅദി ഉദ്ഘാടനം ചെയ്തു. മുനീർ ബാഖവി മറ്റത്തൂർ വിഷയാവതരിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് നടക്കുന്ന ഫാമിലി മീറ്റിന് സഅദ് അഹ്സനി കുണ്ടൂർ നേതൃത്വം നൽകി.