Peruvayal News

Peruvayal News

അറ്റകുറ്റപ്പണിക്കിടെ ബേപ്പൂരിൽ ബോട്ടിന്‌ തീപിടിച്ചു


അറ്റകുറ്റപ്പണിക്കിടെ ബേപ്പൂരിൽ ബോട്ടിന്‌ തീപിടിച്ചു

ബേപ്പൂർ അറ്റകുറ്റപ്പണിക്കിടെ ബേപ്പൂരിൽ ബോട്ടിന്‌ തീപിടിച്ചു. ബേപ്പൂർ ഫിഷിങ് ഹാർബറിൽ ‘തത്വമസി’ എന്ന ബോട്ടിൽ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അഗ്നിബാധയുണ്ടായത്‌. പുതിയ ജെട്ടിയിൽ അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറിൽനിന്നു  തീപടർന്നു പിടിച്ചതാണെന്നാണ്‌ സൂചന. ഉടൻ തീ അണച്ചതിനാൽ ദുരന്തം ഒഴിവായി.

എൻജിൻ മുറിയാണ് പ്രധാനമായും കത്തിയതെങ്കിലും യന്ത്രത്തിന് കാര്യമായ തകരാറില്ല. ബോട്ടിന്‌ തീപിടിക്കുന്നത്‌ കണ്ട്‌ കുഴഞ്ഞുവീണ ബോട്ടുടമ ബേപ്പൂർ കല്ലിങ്ങൽ സ്വദേശി കോട്ടായി സതീശനെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ബോട്ടിൽ ഒമ്പത്‌ തൊഴിലാളികളുണ്ടായിരുന്നു. മൂന്നര ലക്ഷം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്.
Don't Miss
© all rights reserved and made with by pkv24live