കുതിരാടം ചിറക്കൽതാഴം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ് ഘാടനം ചെയ്തു
മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കുതിരാടം ചിറക്കൽതാഴം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ അനുവദിച്ച 21.8 ലക്ഷം രൂപ ചെലവിലാണ് ഈ റോഡിൻ്റെ നവീകരണം നടത്തിയത്.
മാവൂർ എൻ.ഐ.ടി റോഡിൽ കുതിരാടത്ത് നിന്ന് മാവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ചെറൂപ്പ ആശുപത്രി തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പമാർഗമാണിത്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ കമ്പളത്ത് സുധ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജിത സത്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഗീത കാവിൽപുറായി, കെ പ്രസന്നകുമാരി, കെ ഉണ്ണികൃഷ്ണൻ, എ.പി മോഹൻദാസ്, ഇ.എൻ പ്രേമനാഥൻ, കെ.പി അനൂപ്, നാരായണൻ ഏന്തുംകണ്ടി, സി വിനോദ്, പി അബ്ദുറസാഖ്, സംസാരിച്ചു. കെ.പി ചന്ദ്രൻ സ്വാഗതവും കെ വിനോദ്കുമാർ നന്ദിയും പറഞ്ഞു.