( ലേഖനം ) Faisal Peruvayal
Kozhikode Kerala
കുരുന്നുകൾ വീണ്ടും വിദ്യാലയത്തിലേക്ക്
നീണ്ട ഇടവേളകൾക്ക് ശേഷം വീണ്ടും കുരുന്നുകൾ വിദ്യാലയത്തിലേക്ക് വരികയാണ്.
കോ വിഡ് 19 എന്ന മഹാമാരി ലോകത്ത് തന്നെ നാശംവിതച്ച് കൊണ്ടിരിക്കുന്നു....
ഒരുപാട് തരുണി രത്നങ്ങളെ വിധവകളാക്കി,
,ഒരുപാട് കുടുംബങ്ങളെ അനാഥരാക്കി, നിരവധി കുടുംബങ്ങളെ കണ്ണീരിലാക്കി, നിരാശയോടെ വീട്ടുതടങ്കലിൽ ദിനരാത്രങ്ങൾ തള്ളിനീക്കുന്ന തിനിടയിൽ നോമ്പുകളും പെരുന്നാളും ഓണവും വിഷുവും നിറംമങ്ങിയ നിലയിൽ ആഘോഷിക്കേണ്ടി വന്ന ഒരു കാലഘട്ടത്തിലൂടെ ആയിരുന്നു നാം മുന്നോട്ട് നീങ്ങിയിരുന്നത്.....
നമ്മുടെ ഓരോരുത്തരുടെയും ചുവടുകൾ കരുതലോടെ ആയിരുന്നു...
കൂടിച്ചേരലുകൾ ഇല്ല, ചങ്ങാത്തം കൂടാൻ കഴിയുന്നില്ല, വിവാഹം, സൽക്കാരം, എന്നുവേണ്ട മരണവീടുകളിൽ ദുഃഖം പങ്കിടുവാൻ പോലും കഴിയാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു. ഇപ്പോഴിതാ എല്ലാറ്റിനും ഒരു മാറ്റങ്ങൾ വന്നു തുടങ്ങി......
പൂട്ടി കിടന്നിരുന്ന വ്യാപാരങ്ങളും വിദ്യാലയങ്ങളും മറ്റും എല്ലാം തന്നെ വീണ്ടും തുറന്നു പ്രവർത്തിക്കാൻ പോകുന്നു.....
കുരുന്നുകൾ ഏറെ സന്തോഷത്തിലാണ്....
അവർക്ക് അവരുടെ ചങ്ങാതിമാരെ കാണാനും, ഗുരുക്കന്മാരുമായി സന്തോഷത്തിൽ ഏർപ്പെടാനും ഒരു അവസരം.
സന്തോഷം നിറഞ്ഞതാവട്ടെ ഓരോ കുരുന്നുകളുടെയും ഓരോ ദിവസവും ....
ഫൈസൽ പെരുവയൽ