Peruvayal News

Peruvayal News

ഫജർ ക്ലബ്ബുകളെ സാമൂഹിക അപജയങ്ങൾക്ക് എതിരിൽ സംഘടനയുടെ ചാലക ശക്തിയായി ഉയർത്തി കൊണ്ട് വരണം എൻ. പി ഹംസ മാസ്റ്റർ


ഫജർ ക്ലബ്ബുകളെ സാമൂഹിക അപജയങ്ങൾക്ക് എതിരിൽ സംഘടനയുടെ ചാലക ശക്തിയായി ഉയർത്തി കൊണ്ട് വരണം എൻ. പി ഹംസ മാസ്റ്റർ
കട്ടാങ്ങൽ : 
മുസ്ലിം ലീഗ് നേതാവ് ബാഫക്കി തങ്ങളുടെ സ്മരണാർത്ഥം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘ ടിപ്പിച്ചു വരുന്ന ഫജർ ക്ലബ്ബുകൾ സമൂഹത്തിൽ ഉയർന്നു വരുന്ന സാംസ്കാരിക സാമൂഹിക അപജയങ്ങളെ ചെറുക്കാൻ ഉതകുന്ന തരത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ചാലക ശക്തിയായി ഉയർത്തി കൊണ്ട് വരണമെന്ന് കുന്നമംഗലം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ.പി.ഹംസ മാസ്റ്റർ. ഈസ്റ്റ്‌ മലയമ്മയിൽ വെച്ച് നടന്ന ചാത്തമംഗലം പഞ്ചായത്ത് ഫജർ ക്ലബ്ബ് നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹനീഫ ചാത്തമംഗലം അധ്യക്ഷത വഹിച്ച സംഗമത്തിൽ മുദ്ദസിർ ഫൈസി ഈസ്റ്റ്‌ മലയമ്മ ഉദ്ബോധനം നടത്തി സംസാരിച്ചു എൻ.പി ഹമീദ് മാസ്റ്റർ, മണ്ഡലം യൂത്ത് ലീഗ് ജ. സെക്രട്ടറി കുഞ്ഞിമരക്കാർ, വൈസ് പ്രസിഡന്റ് സിറാജ് മാസ്റ്റർ വാർഡ് മെമ്പർമാരായ മൊയ്തു പീടികക്കണ്ടി, ഹകീം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു റഹൂഫ് മലയമ്മ, ഫാസിൽ കളൻതോട്, മൻസൂർ ഈസ്റ്റ്‌ മലയമ്മ തുടങ്ങിയവർ നേതൃത്വം നൽകി സഫറുള്ള കൂളിമാട് സ്വാഗതവും ഹനീഫ പൂലോട്ട് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live