മുനവ്വറലി തങ്ങൾ സ്നേനേഹതീരം സന്ദർശിച്ചു
രാമനാട്ടുകര:
സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പരുത്തിപ്പാറ സ്നേഹതീരം വൃദ്ധസദനം സന്ദർശിച്ചു. തെരുവിലകപ്പെട്ടവരും നട തള്ളപ്പെട്ടവരുമായ36 പേരാണ് ഇപ്പോൾ വൃദ്ധസദനത്തിലുള്ളത്.
ഫറോക്കിൽ 2019 ൽ എട്ടു പേരുമായി വാടകക്കെട്ടിടത്തിൽ തുടക്കം കുറിച്ച വൃദ്ധസദനം പിന്നീട് 23 അംഗങ്ങളുമായി ഫാറൂഖ് കോളേജിലെ മറ്റൊരു വാടക വീട്ടിലേക്ക് മാറിയിരുന്നു.
അംഗങ്ങൾ വർദ്ധിക്കുന്നതനുസരിച്ച് അസൗകര്യങ്ങളാൽ സ്ഥാപനം പ്രയാസപ്പെടുന്നത് കണ്ട് ഹൈദരാബാദിലെ കോയ ആൻ്റ് കമ്പനി കൺസ്ട്രക്ഷൻ ലിമിറ്റഡ് മാനേ ജിങ് ഡയരക്ടർ ടി.കെ സലീം പരുത്തിപ്പാറയിൽ 30 സെൻ്റ് ഭൂമിയുടെ പകുതി വിലയടക്കം 1.40 കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചു നൽകി പ്രവർത്തനമാരംഭിച്ചു.
തെരുവിൽ നിന്നുമെത്തിയ 80 പേരിൽ പകുതിയാളുകളെയും ബന്ധുക്കളെ കണ്ടെത്തി ഏൽപ്പിക്കാനായതായി സ്നേഹതീരം ട്രസ്റ്റിൻ്റെ ഭാരവാഹികൾ പറഞ്ഞു.
മുനവ്വറലി തങ്ങളോടൊപ്പം ടി. കെ സലീം, എം സി സലീം, എം. സി അക്ബർ, പി.വി അഹമ്മദ് ഷാജു ,ആരിഫ് തങ്ങൾ ,വാഹിദ് കല്ലംപാറ, എന്നിവരും ഉണ്ടായിരുന്നു. സ്നേഹ തീരം ചാരിറ്റബ്ഓൾ ട്രസ്റ്റ് കോഡിനേറ്റർ ടി .എ സിദ്ധീഖ് കോടമ്പുഴ ,അദ്നാൻ താമരശേരി, കെ.വി അരുൺ പ്രേമൻ പരനാട്ടിൽ, സുകുമാരൻ വള്ളിക്കുന്ന് എന്നിവർ അതിഥികളെ സ്വീകരിച്ചു
പടം
സ്നേഹതീരം വൃദ്ധ സദനത്തിലെ വയോജനങ്ങളുമായി കുശലം പറഞ്ഞ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ