ഓട്ടോ-ടാക്സി നടത്തിപ്പ് ചിലവിനനുസരിച്ച് ചാർജ്ജ് നിർണ്ണയം നടത്തണം:
എസ്.ടി.യു പ്രക്ഷോഭത്തിലേക്ക്
ബേപ്പൂർ:
ഓട്ടോ-ടാക്സി നടത്തിപ്പ് ചിലവിനനുസരിച്ച് ചാർജ്ജ് നിർണ്ണയം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.ടി.യു പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നു.
മണ്ഡലത്തിലുടനീളം വിവിധ പ്രതിഷേ
ധങ്ങൾ സംഘടിപ്പിക്കാൻ ബേപ്പൂർ നിയോജക മണ്ഡലം മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.വിവിധ തൊഴിലുകളിൽ ഏർപ്പെടുന്നവരെല്ലാം അവരവരുടെ സംഘടനകൾ മുഖേന ചാർജ്ജ് വർദ്ധനവ് നടത്തുമ്പോൾ ഓട്ടോ തൊഴിലാളികൾ സർക്കാരിന്റെ കനിവും കാത്ത് നിത്യദുരിതമനുഭവിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.2018 നവംബറിലാണ് അവസാനമായി ചാർജ്ജ് പുതുക്കി നിശ്ചയിച്ചത്. മിനിമം 25 രൂപയും കിലോമീറ്റർ ചാർജ്ജ് 12 രൂപയുമാണ് നിശ്ചയിച്ചത്. അന്ന് പെട്രോളിന് 67 രൂപയും ഡീസലിന് 60 രൂപക്കും അടുത്തായിരുന്നു വില. 3 വർഷത്തിനിടയിൽ പെട്രോൾ ഉല്പന്നങ്ങൾക്ക് ഭീമമായ വിലവർധനവുണ്ടായി. കൂടാതെ ഇൻഷുറൻസ് പ്രീമിയം, വർദ്ധനവ്, ടയർ, ഓയിൽ, സ്പെയർപാട്സ്, മറ്റ് നടത്തിപ്പ് ചിലവും വല്ലാതെ കൂടി. ഓട്ടോ-ടാക്സി ഓടിച്ച് ജവിതം പുലർത്തുന്ന സാധാരണ തൊഴിലാളികളുടെ ചെലവിലും, വർദ്ധനയുണ്ടായി.ഓട്ടോ ചാർജ്ജ് കാലോചിതമായി പുതുക്കി നിശ്ചയിക്കുക, 2021 ഡിസമ്പർ 29 ന് ഗതാഗത മന്ത്രി മോട്ടോർ തൊഴിലാളികളോട് ഒരു മാസത്തിനകം ചാർജ് വർദ്ധനവ് പരിഗണിക്കാമെന്ന് പറഞ്ഞ ഉറപ്പ് പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാഫി നല്ലളം അധ്യക്ഷനായി. ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി സ്വാഗതം പറഞ്ഞു. റസാക്ക് ചന്ത, കെ. കാസി ഖാൻ , സി.വി. അഹമ്മദ് കബീർ, സംസാരിച്ചു