Peruvayal News

Peruvayal News

ഐ എസ് എം സംസ്ഥാന കാമ്പയിന് ഉജ്വലതുടക്കം.


ഐ എസ് എം സംസ്ഥാന കാമ്പയിന് ഉജ്വലതുടക്കം.
തീവ്രവാദവും മത നിഷേധചിന്തയും യുവാക്കളെ വേട്ടയാടുന്നുവെന്ന്‌
അബ്ദുല്ലകോയ മദനി

കോഴിക്കോട്: 
മത നിഷേധത്തിന്റെയും 
തീവ്രചിന്തകളുടെയും
 പിടിയിൽനിന്ന് യുവജനങ്ങളെ രക്ഷിക്കുന്നതിനു കൂട്ടായമുന്നേറ്റം വേണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു . 
ഐ എസ് എം സംസ്ഥാന കാമ്പയിൻ  കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസത്തിന്റെ കൂട്ടിൽ വളരുന്ന മതനിഷേധചിന്തകൾ ധാർമിക സദാചാരമൂല്യങ്ങളെ  വെല്ലുവിളിക്കുകയാണ്.
കാരുണ്യത്തിന്റെ സന്ദേശമായ ഇസ്ലാ മിനെ ക്രൂരതയുടെയും ഭയത്തിന്റെയും പര്യായമാക്കി അവതരിപ്പിക്കാനുള്ള മതതീവ്രവാദികളുടെ ശ്രമം ശക്തമായി തടയേണ്ടതുണ്ട്.
ആഗോളതലത്തിൽ മുസ് ലിംങ്ങളുടെ 
സ്വൈര്യജീവിതത്തിന്  ഭീഷണിയായി മാറിയ തീവ്ര ചിന്തകളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടു
വരാനുള്ള 
ഏത് ശ്രമവും പരാജയപ്പെടുത്തണമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു. സിറിയയിൽ ഐ  എസ് കേന്ദ്രം തകർക്കപെട്ടത് ലോകത്തിനു ആശ്വാസം നൽകുന്നതാണ്.
മുസ്‌ലിം ന്യൂനപക്ഷം  അഭിമുഖീകരിക്കുന്ന
പൊതു പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട
കോഡിനേഷൻ കമ്മിറ്റിയെ തള്ളിപ്പറയുന്നത് സമസ്ത പോലുള്ള  ഉത്തരവാദപ്പെട്ട സംഘടനകൾക്ക്  ചേർന്നതല്ലെന്നും 
അബ്ദുല്ലകോയ മദനി പറഞ്ഞു.
സമൂഹത്തിൽ ഒരുപാട് 
തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന്  ബന്ധപ്പെട്ടവർ മാറി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
നാല് മാസം നീളുന്ന  കാമ്പയിൻ മെയ് അവസാനം സംസ്ഥാന സമ്മേളനത്തോടെ സമാപിക്കും.
'ഇസ്‌ലാം അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദർശനം ' എന്നതാണ് പ്രമേയം.
ഉദ്ഘാടന സമ്മേളനത്തിൽ ഐ എസ് എം സംസ്ഥാന പ്രസിഡന്റ്‌ ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. കാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന സന്ദേശരേഖ, സംഘടക സമിതി ചെയർമാൻ അബ്ദുറസാഖ് കൊടുവള്ളി പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ എ സജീവൻ ഏറ്റുവാങ്ങി. കെ എൻ എം ജനറൽ സെക്രട്ടറി എം മുഹമ്മദ്‌ മദനി, സെക്രട്ടറി ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിസാർ ഒളവണ്ണ, ട്രഷറർ ഷബീർ കൊടിയത്തൂർ, സെക്രട്ടറി കെ എം എ അസീസ്, സി മരക്കാരുട്ടി, റഹ്മത്തുള്ള സ്വലാഹി പ്രസംഗിച്ചു.
കാമ്പയ്നിന്റെ ഭാഗമായി വിവിധ പരിപാടികൾക്ക് ഐ.എസ്.എം സംസ്ഥാന സമിതി രൂപം നൽകി.
ശാഖ തലങ്ങളിൽ ഫെബ്രുവരി 6 മുതൽ മഹല്ല് സംഗമം, മാർച്ച് ഒന്ന് മുതൽ അയൽക്കൂട്ടം കൂടുംബസദസ്സ്  എന്നിവ സംഘടിപ്പിക്കും. ഏപ്രിലിൽ മാസം വിദ്യാർത്ഥി- യുവജനങ്ങൾക്കായി ടേബിൾടോക്ക് ഒരുക്കും.
മാർച് അവസാനവാരം ദേശീയ മതേതര സമ്മേളനം സംഘടിപ്പിക്കും.
Don't Miss
© all rights reserved and made with by pkv24live