സാമൂഹ്യവിരുദ്ധർ അറവു മാലിന്യം റോഡിൽ തള്ളുന്നു
കോടഞ്ചേരി: അറവു മാലിന്യങ്ങൾ റോഡിൽ തള്ളുന്നത് പതിവാകുന്നു. പൂളവള്ളി കയറ്റത്തിന് ശേഷം പൂളവള്ളിക്കും കല്ലന്തറ മേടിനും ഇടയിലുള്ള ആളൊഴിഞ്ഞ പറമ്പിലും റോഡ് വക്കിലും ഈയടുത്തായി അറവ് മാലിന്യങ്ങൾ തള്ളുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
പൂളവള്ളി കയറ്റത്തിന് ശേഷം അസഹനീയമായ ദുർഗന്ധം ആണിപ്പോൾ.