ലഹരി നിർമ്മാർജ്ജന സമിതി (എൽ.എൻ.എസ്സ് ) കുന്ദമംഗലം മണ്ഡലം സ്പെഷ്യൽകൺവെൻഷൻ കുറ്റിക്കാട്ടൂരിൽ നടന്നു.
കുറ്റിക്കാട്ടൂർ :
എൽ.എൻ.എസ്സ് കുന്ദമംഗലം മണ്ഡലം സ്പെഷ്യൽ കൺവെൻഷനും -മെമ്പർഷിപ്പ് വിതരണവും നടന്നു. ഉൽഘാടനം മുസ്‌ലിം ലീഗ്, മണ്ഡലം വൈസ് പ്രസിഡണ്ട് എ.ടി. ബഷീർ ഹാജി ഉൽഘാടനം നിർവഹിച്ചു. എൽ. എൻ.എസ്സ്, ജില്ലാ സെക്രട്ടറി ടി.എം.സി.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുബൈർ നെല്ലൂളി സ്വാഗതം പറഞ്ഞു. വനിതാ വിങ്ങ് ജില്ലാ പ്രസിഡണ്ട് ടി.കെ. സീനത്ത് കൺവെൻഷൻ ഉൽഘാടനവും നിർവഹിച്ചു. മണ്ഡലത്തിൽ നിന്നുള്ള പ്രസിഡണ്ട് ടി.എം.സി. അബൂബക്കറും - ജനറൽ സെക്രട്ടറിയായിരുന്ന സുബൈർ നെല്ലൂളിയും ജില്ലാ സെക്രട്ടറിമാരായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്ത്വത്തിൽ കടലുണ്ടി ക്യാമ്പിൽ നിന്ന് തെരെഞ്ഞെട്ക്കപ്പെട്ടിരുന്നു. ആ.. ഒഴിവിലേക്ക് പുതിയ മണ്ഡലംഭാരവാഹികളെ സ്പെഷ്യൽ കൺവെൻഷനിൽ നിന്ന് തെരെഞ്ഞെട്ത്തു. എൽ.എൻ.എസ്സ്, സൗത്ത്ജില്ലാ ജനറൽ സെക്രട്ടറി എ.എം.എസ്. അലവി മുഖപ്രഭാഷണവും ഭാരവാഹി പ്രഖ്യാപന കർമ്മവും നടത്തി. സൗത്ത്ജില്ലാ വനിതാ വിങ്ങ് ജനറൽ സെക്രട്ടറിയും മണ്ഡലം നിരീക്ഷകയും കൂടിയായ അസ്മ നല്ലളം, പ്രഭാഷണം നടത്തി. പുതിയ മണ്ഡലംഭാരവാഹികളായി ടി.കെ.അബ്ദുള്ളക്കോയ യെ പ്രസിഡണ്ടായും റിട്ടയർ പോലീസ് സബ്ബ് ഇൻസ്പെക്ടർ പനച്ചിങ്ങൽ അബ്ദുറസാഖ് ജനറൽ സെക്രട്ടറി - ജിജിത്ത് പൈങ്ങോട്ട് പുറം ട്രഷററുമായും തീരുമാനിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് മാരായി - കുഞ്ഞാലൻ പെരുമണ്ണ,കെ.കെ. ഇബ്റാഹിം മുസ്തഫ കോവൂർ എന്നിവരേയും സെക്രട്ടറിമാരായി, റൂമാൻ കുതിരാടം, സഹീർ മാസ്റ്റർ ഒളവണ്ണ, ഖമറുദ്ദീൻ എരഞ്ഞോളി എന്നിവരേയും കൺവൻഷൻ തെരെഞ്ഞെട്ത്തു. എൽ.എൻ.എസ് സംസ്ഥാന കൗൺസിലർ പത്മിനി രാമൻ, സൗത്ത് ജില്ലാ വനിതാ വിംഗ് വൈസ് പ്രസിഡണ്ട് എ.പി. സഫിയ, മണ്ഡലം വനിതാ എൽ. എൻ.എസ്സ് പ്രസിഡണ്ട് കുന്നുമ്മൽ ജുമൈല , മാവൂർ പഞ്ചായത്ത് വനിതാ എൽ.എൻ .എസ് പ്രസിഡണ്ട് മുനീറത്ത് ടീച്ചർ, കുറ്റിക്കാട്ടുർ അർബ്ബൻ ബേങ്ക് പ്രസിഡണ്ട് എം സി സൈനുദ്ദീൻ, നേതാക്കളായ ഷറഫുന്നീസ മാവൂർ, റംല പെരുമണ്ണ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ മണ്ഡലം ട്രഷറർ ജിജിത്ത് പൈങ്ങോട്ട് പുറം നന്ദി രേഖപ്പെടുത്തി.