തെന്നിന്ത്യയിലെ പുരാതന ഇസ്ലാമിക സര്‍വകലാശാലയായ ഹൈദരാബാദ് ജാമിഅ നിസാമിയ്യയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ മലയാളികള്‍ക്കുള്ള ബിരുദ ദാനവും സ്ഥാനവസ്ത്ര വിതരണവും മര്‍കസ് നോളജ് സിറ്റിയില്‍ പ്രൗഢമായി സമാപിച്ചു.
കേരളത്തില്‍ വെച്ച് നിസാമിയ്യ ബിരുദ ദാന പരിപാടികള്‍ നടക്കുന്നത് ഇതാദ്യമായാണ്.
കേരളാ നിസാമീസ് അസോസിയേഷന്‍ പ്രസിഡന്റ് സയ്യിദ് സലാഹുദ്ധീന്‍ ബുഖാരി നിസാമിയുടെ അധ്യക്ഷതയില്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാനവും അനുഗ്രഹ പ്രഭാഷണവും നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ജാമിഅ നിസാമിയയിലെ പ്രൊഫസര്‍മാരായ മൗലാനാ ഖാലിദ് അസ്ഹരി, മുഫ്തി വാഹിദ് അലി അസ്ഹരി മുഖ്യാതിഥികളായി.