Peruvayal News

Peruvayal News

യൂണിറ്റി മീറ്റ് സംഘടിപ്പിച്ചു:


യൂണിറ്റി മീറ്റ് സംഘടിപ്പിച്ചു:
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനമായ ഫെബ്രുവരി 17 പോപുലർ ഫ്രണ്ട് ഡേ യോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി പുവ്വാട്ടുപറമ്പിൽ യൂണിറ്റി മീറ്റ് സംഘടിപ്പിച്ചു.വൈകിട്ട് 4.30 ന് യൂണിഫോമിട്ട കാഡറ്റുകൾ അണിനിരന്ന യൂണിറ്റി മീറ്റിൽ മുൻ ചെയർമാൻ ഇ.അബൂബക്കർ കാഡറ്റുകളിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച അദ്ദേഹം, ഫാഷിസം തകരുവോളം ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകാരും ബുദ്ധന്മാരും ജൈനന്മാരും ദൈവം ഉള്ളവരും ഇല്ലാത്തവരും കമ്മ്യൂണിസ്റ്റുകളും അല്ലാത്തവരും സാഹോദര്യത്തോടെ വാഴുന്ന പുതിയൊരിന്ത്യ രൂപംകൊള്ളുന്നത് വരെ ഈ ശബ്ദം ഉയര്‍ന്നുകൊണ്ടേയിരിക്കുമെന്നുള്ള സന്ദേശവും നൽകി.ജില്ലാ കമ്മിറ്റി അംഗം അഡ്വ.എംഎം.റഫീഖ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.ജില്ലാ പ്രസിഡന്റ് കെകെ.കബീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി എംസി.സക്കീർ സ്വാഗതം ആശംസിച്ചു. എസ്ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുസ്തഫ കൊമ്മേരി,NWF കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ജമീല ടീച്ചർ, ആൾ ഇന്ത്യാ ഇമാം കൗൺസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി നാസർ ലതീഫി,കാംപസ് ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഹിഷാം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നദ്‌വി നന്ദി പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live