ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടം നേടിയ അലൻ അയ്മനു
അനുമോദനം
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടം നേടിയ അലൻ അയ്മനു കട്ടിപ്പാറ ഗ്രാമ പഞ്ചായത് ഭരണസമിതിയും ആശുപത്രി വികസന സമിതിയും ചേർന്നു കൈത്തിരി പദ്ധതിയുടെ ഭാഗമായി അനുമോദനം നൽകി
അലൻ അയ്മൻ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഗവഃ ആയുർവേദ ഡിസ്പെൻസറിയിൽ നടപ്പിലാക്കുന്ന കൈത്തിരി പദ്ധതിയിൽ സെറിബ്രൽ പാൾസി അസുഖത്തിനായി രണ്ടുവർഷമായി ചികിത്സയിലാണ്. അനുബന്ധതെറാപ്പികളായ ഫിസിയോ സ്പീച് ഒക്യു്പേഷൻ തെറാപ്പി മുതലായവ കാരുണ്യതീരം ക്യാമ്പസിൽ വെച്ച് കൈത്തിരി യൂണിറ്റിനോട് അനുബന്ധമായി നൽകിവരുന്നു. ആദ്യ വർഷത്തെ ചികിത്സ കൊണ്ടുതന്നെ ശാരീരികമായ മാറ്റങ്ങൾ കഴുത്തുറക്കുന്നതിനും കാലിൻറെ പേശികളിലെ മുറുക്കം കുറയുന്നതിനും സഹായമായി. രണ്ടാം വട്ട ചികിത്സയിൽ ഇരിക്കുമ്പോഴാണ് ബുദ്ധിപരമായ നേട്ടങ്ങൾ മൾട്ടി ഡിസിപ്ലിനറി ടീമിനു കണ്ടുപിടിക്കാൻ സാധിച്ചത്. തെറാപ്പി ടീമുകളുടെ കൂട്ടായ പ്രയത്നത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
അസാമന്യ കഴിവുകൾ പ്രകടിപ്പിച്ച അലൻ ഐമൻ 4 വയസ്സ് പ്രായം മാത്രമുള്ള 75% ഭിന്നശേഷിക്കാരനാണ് (Cerebral Palsy). പരിമിതികളെല്ലാം മറന്നുകൊണ്ട് മുൻ പരിജയമില്ലാത്ത 28 രജ്യങ്ങൾ അതിന്റെ തലസ്ഥാനങ്ങൾ, 26 സംസ്ഥാനങ്ങൾ അതിന്റെ തലസ്ഥാനങ്ങൾ, 46 ലോക നേതാക്കൾ, 40 പഴവർഗ്ഗങ്ങൾ, 30 പച്ചക്കറികൾ, 25 വാഹനങ്ങൾ, 11 നിറങ്ങൾ, 15 കടൽ ജീവികൾ, 31 മൃഗങ്ങൾ, 33 പക്ഷികൾ എന്നിവ തിരിച്ചറഞ്ഞതിലാണ് ആദരവ് ലഭിച്ചത്.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മുഹമ്മദ് മോയത് അലൻ അയ്മന് ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് ശ്രീമതി ജിൻസി തോമസ് , സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളായ ശ്രീ മുഹമ്മദ് ഷാഹിം ശ്രീമതി ബേബി രവീന്ദ്രൻ എച് എം സി അംഗം ശ്രീ കെ കെ ഹംസ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . മെഡിക്കൽ ഓഫീസർ ഡോ കെ പ്രവീൺ സ്വാഗതവും പ്രൊജക്റ്റ് മെഡിക്കൽ ഓഫീസർ ഡോ സഫ്ന നന്ദിയും പറഞ്ഞു