പുത്തൂർമഠം എ എം യു പി സ്കൂൾ
ജൈവ പച്ചക്കറി കൃഷി
പുത്തൂർമഠം എ എം യു പി സ്കൂളിൽ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ നിർവ്വഹിച്ചു. കൃഷി ഓഫീസർ ശ്യാം ദാസ് മുഖ്യാ തിഥി ആയി പങ്കെടുത്ത ചടങ്ങിൽ വാർഡ് മെമ്പർ കെ സക്കീന അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് പി ടി എ സലാം, ഹെഡ്മാസ്റ്റർ കെ നന്ദകുമാർ സ്റ്റാഫ് സെക്രട്ടറി കെ അബ്ദുൽ ലത്തീഫ്, എം പി ടി എ പ്രസിഡന്റ് ബുഷറ, എ സുരേഷ് എന്നിവർ സംബന്ധിച്ചു.