Peruvayal News

Peruvayal News

എലീസിയ ആർട്ട് ഫെസ്റ്റ് ആരംഭിച്ചു


എലീസിയ ആർട്ട് ഫെസ്റ്റ് ആരംഭിച്ചു

കൂരാച്ചുണ്ട്: 
അത്തിയോടി മുഹ്യുദ്ധീൻ ജുമാമസ്ജിദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ അക്കാദമി മൂന്ന് ദിവസങ്ങളിലായി  സംഘടിപ്പിക്കുന്ന എലീസിയ ആർട്ട് ഫെസ്റ്റിന്  മർഹൂം  കൈപ്പാണി ഉസ്താദ് നഗറിൽ പ്രൗഢമായ തുടക്കം.ഉദ്ഘാടന ദിവസമായ ഇന്ന് ദാറുൽ ഖുർആൻ അക്കാദമി മുദരിസ് ഹാഫിള് ശമീർ സഅദി നീർവേലി റജബ് സന്ദേശ പ്രഭാഷണം നടത്തി. നാളെയും മാറ്റന്നാളുമായി നടക്കുന്ന സ്റ്റുഡന്റ്സ് ഫെസ്റ്റിൽ നാൽപതോളം ഇനങ്ങളിൽ രണ്ട് ഗ്രൂപ്പുകളിയായി വിദ്യാർത്ഥികൾ മാറ്റുരക്കും. ഞായറാഴ്ച നടക്കുന്ന സമാപന സംഗമത്തിൽ സയ്യിദ് അബൂബക്കർ ചെറിയ കോയ തങ്ങൾ ആറളം സംബന്ധിക്കും.
ഉദ്ഘാടന സംഗമത്തിൽ മഹല്ല് പ്രസിഡന്റ് ഓ.കെ അമ്മദ്, ജനറൽ സെക്രട്ടറി മജീദ് പുള്ളുപറമ്പിൽ മറ്റ്  ഭാരവാഹികൾ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live